Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏറ്റുമാനൂർ-ചിങ്ങവനം...

ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ അതിവേഗം

text_fields
bookmark_border
കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി ​ട്രാക്ക്​ സ്ഥാപിക്കൽ അതിവേഗം പുരോഗമിക്കുന്നു. റെയിൽവേ സ്​റ്റേഷന്‍റെ ഭാഗത്തുള്ള തുരങ്കത്തിനു സമീപമാണ്​​ ട്രാക്ക്​ സ്ഥാപിക്കാനുള്ളത്​. കെ.കെ. റോഡിന്‍റെ ഭാഗത്ത് രണ്ട്​ പാളങ്ങളും ഇട്ട്​ സ്ലീപ്പറുകൾ സ്ഥാപിച്ച്​ മെറ്റലും വിരിച്ചുവരികയാണ്​. കെ.​കെ റോഡിലെ പാലത്തിനപ്പുറം പാളം കൂട്ടിയോജിപ്പിക്കാനുണ്ട്​. മറ്റു സ്ഥലങ്ങളിൽ പാളങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. തുരങ്കങ്ങളുടെ ഒരു വശത്ത്​ കോൺക്രീറ്റ്​ സംരക്ഷണ ഭിത്തി നിർമാണം പൂർത്തിയായി. മറുവശത്ത്​ പുരോഗമിക്കുന്നു. മഴവെള്ളം കെട്ടിനിൽക്കുന്നത്​ പ്രവൃത്തികളെ ബാധിക്കുന്നുണ്ട്​. നിർമാണത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുതൽ കോട്ടയം വഴി ട്രെയിൻ ഗതാഗാത നിയന്ത്രണം തുടങ്ങി. കോട്ടയം സ്​റ്റേഷനിലെ സിഗ്നലിങ്ങുമായി പുതിയ പാളം ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 28 വരെയാണ്​ നിയന്ത്രണം. 23ന് റെയില്‍വേ സുരക്ഷ കമീഷന്‍ (കമീഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി) അഭയകുമാർ റായി പുതിയ പാത പരിശോധിക്കും. അന്നുതന്നെ വേഗ പരിശോധനയും നടത്തും. 28ന്​ കോട്ടയം വഴിയുള്ള ഗതാഗതം പൂർണമായി തടഞ്ഞ്​ അവസാനഘട്ട പ്രവർത്തനങ്ങൾ. അന്ന്​ വൈകീട്ട്​ ഇരട്ടപ്പാത ഗതാഗതയോഗ്യമാകും. ഇതോടെ സംസ്ഥാനത്തിന്‍റെ തെക്കുമുതൽ വടക്കുവരെ ഇരട്ടപ്പാത യാഥാർഥ്യമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story