Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകടവനാല്‍കടവ് പാലം...

കടവനാല്‍കടവ് പാലം പുനരുദ്ധാരണം തിങ്കളാഴ്ച മുതല്‍ - ഡോ.എന്‍.ജയരാജ്

text_fields
bookmark_border
ചേനപ്പാടി: കടവനാല്‍കടവ് പാലത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും അതിനാല്‍ 45 ദിവസത്തേക്കുകൂടി പാലം പൂര്‍ണമായും അടച്ചിടുമെന്നും ഗവ.ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പാലത്തിന്‍റെ ഒരു സ്പാന്‍ തെന്നിമാറി കേടുപാട് സംഭവിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഖലാസികളുടെയും ഹൈഡ്രോളിക് സംവിധാനത്തിന്‍റെയും സഹായത്തോടെ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണമാണ് നടക്കുന്നത്. 64.3 ലക്ഷം രൂപ ചെലവില്‍ നടത്തുന്ന കടവനാല്‍ കടവ് പാലത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പണികള്‍ നടക്കുന്ന 45 ദിവസത്തേക്ക് പാലം പൂര്‍ണമായും അടച്ചിടും. ഇക്കാലയളവില്‍ പാലത്തിലൂടെ കാല്‍നടപോലും അനുവദിക്കാനാവില്ല. അതിനാല്‍ സാഹചര്യം മനസ്സിലാക്കി ജനങ്ങള്‍ സഹകരിക്കണമെന്നും ചീഫ് വിപ്പ് അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story