Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:46 AM IST Updated On
date_range 7 May 2022 5:46 AM ISTമുഴുവൻ ഭൂരഹിതരെയും ഭൂമിയുടെ അവകാശികളാക്കും -മന്ത്രി കെ. രാജൻ
text_fieldsbookmark_border
കോട്ടയം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിച്ച് ഭൂരഹിതരായ മുഴുവൻ ജനങ്ങളെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുമെന്ന് മന്ത്രി കെ. രാജൻ. വൈക്കം താലൂക്കിലെ ഭൂരഹിതർക്കുള്ള പട്ടയ വിതരണവും നിർമാണം പൂർത്തീകരിച്ച വെച്ചൂർ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടയമേളയിൽ വൈക്കം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലായി 31 എൽ.എ പട്ടയങ്ങളും 26 എൽ.ടി പട്ടയങ്ങളും 28 മിച്ചഭൂമി പട്ടയങ്ങളും അഞ്ച് ദേവസ്വം പട്ടയങ്ങളും ഉൾപ്പെടെ 90 പട്ടയങ്ങൾ വിതരണംചെയ്തു. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി. വെച്ചൂരിൽ 44 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫിസിൽ പ്രായമായവർക്കും അംഗപരിമിതർക്കും പ്രയാസംകൂടാതെ കടന്നുചെല്ലാൻ സാധിക്കുന്ന സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജിനു പുന്നൂസ്, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ, ജില്ല പഞ്ചായത്ത് അംഗം ഹൈമി ബോബി, പൊതുപ്രവർത്തകരായ എം.കെ. രവീന്ദ്രൻ, പി. സുഗതൻ, ബി. ശശിധരൻ എന്നിവർ പങ്കെടുത്തു. നിർമാണം പൂർത്തീകരിച്ച കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫിസിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം ജിനു പുന്നൂസ്, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രമ, വൈസ് പ്രസിഡന്‍റ് വി.ടി. പ്രതാപൻ, തഹസിൽദാർ ടി.എൻ. വിജയൻ, പൊതുപ്രവർത്തകരായ ടി.എസ്. താജു, മനു സിദ്ധാർഥൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story