Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്​.ആർ.ടി.സി സമരം...

കെ.എസ്​.ആർ.ടി.സി സമരം പൂർണം; കോട്ടയത്തുനിന്ന്​ ആറ്​ ദീർഘദൂര ബസുകൾ സർവിസ്​ നടത്തി

text_fields
bookmark_border
കോട്ടയം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച്​ കെ.എസ്​.ആർ.ടി.സി ജീവനക്കാർ ആരംഭിച്ച സമരം പൂർണം. കോട്ടയം ഡിപ്പോയിൽനിന്ന്​ വൈകീട്ടുള്ള ആറ്​ ദീർഘദൂര ബസുകൾ മാത്രമാണ്​ സർവിസ്​ നടത്തിയത്​. രാവിലെ മുതൽ കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിലെത്തിയ യാത്രക്കാർ സ്വകാര്യബസുകളെ ആശ്രയിക്കുകയായിരുന്നു. മറ്റ്​ ഡിപ്പോകളിൽനിന്നുള്ള ബസുകളിലെത്തിയ യാത്രക്കാരും പണിമുടക്കിൽ വലഞ്ഞു. അഞ്ചരക്കുള്ള ബംഗളൂരു, പാലാ വഴിയുള്ള പാണത്തൂർ, ആറുമണിക്കുള്ള മൈസൂരു, തിരുവനന്തപുരം, രണ്ട്​ തെങ്കാശി സർവിസുകളാണ്​ വൈകീട്ട്​ ഉണ്ടായിരുന്നത്​. വിദ്യാർഥികളടക്കം നിരവധിപേർ ബംഗളൂരു, മൈസൂരു, പാണത്തൂർ ബസുകളിൽ​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു. അതിനാൽ സർവിസ്​ മുടക്കിയില്ല. ബംഗളൂരു ബസിൽ 40 സീറ്റും ബുക്കിങ്ങായിരുന്നു. സി.ഐ.ടി.യു പണിമുടക്കിൽ പ​ങ്കെടുക്കില്ലെന്ന്​​ പറഞ്ഞിരുന്നതിനാൽ കോട്ടയത്തുനിന്ന്​ ചില സർവിസുകളെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. എന്നാൽ, ഏറെനേരം കാത്തുനിന്നിട്ടും കാര്യമുണ്ടായില്ല. ചെങ്ങന്നൂർ ഡിപ്പോയിൽനിന്നുള്ള കൊട്ടാരക്കര, കോഴഞ്ചേരി ബസുകൾ കോട്ടയം സ്റ്റാൻഡിൽ ആളെയിറക്കി തിരിച്ച്​ പോയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഏഴ്​ കണ്ടക്ടർമാർ മാത്രമാണ്​ കോട്ടയം ഡിപ്പോയിൽ ജോലിക്ക്​ ഹാജരായത്​. ​ഡ്രൈവർമാർ ആരും എത്തിയില്ല. 56 സർവിസാണ്​ കോട്ടയം ഡിപ്പോയിൽനിന്ന്​ ദിനംപ്രതിയുള്ളത്​. കെ-സ്വിഫ്​റ്റ്​ കോട്ടയത്തും കോട്ടയം: കെ-സ്വിഫ്​റ്റ്​ കോട്ടയത്തും സർവിസ്​ ആരംഭിക്കുന്നു. വൈകീട്ട്​ അഞ്ചരക്ക്​​ പുറപ്പെടുന്ന കോട്ടയം-ബംഗളൂരു സർവിസാണ്​ കെ-സ്വിഫ്​റ്റ്​ ആക്കുന്നത്​. ജില്ലയിലെ ആദ്യ കെ-സ്വിഫ്​റ്റ്​ ആണിത്​. രണ്ടുദിവസത്തിനകം ബസ്​ കോട്ടയത്തെത്തുമെന്നാണ്​ കരുതുന്നത്​. വ്യാഴാഴ്ച കോട്ടയം ഡി​പ്പോയിൽ എത്തുമെന്നാണ്​ നേരത്തേ അറിയിച്ചിരുന്നത്​. പെർമിറ്റ്​ എടുക്കുന്നതിലെ സാ​ങ്കേതിക കാരണങ്ങൾ മൂലം​ വൈകി​. നിലവിലെ കോട്ടയം-ബംഗളൂരു സൂപ്പർ ഡീലക്സ്​ ആണ്​. ഒരു കൊല്ലത്തിൽ താഴെയേ ഈ ബസിന്​ പെർമിറ്റുള്ളൂ. പുതുതായി വരുന്ന കെ-സ്വിഫ്​റ്റും ​സൂപ്പർ ഡീലക്സ്​ വിഭാഗത്തിൽപെടുന്നതാണ്​. കേരളത്തിൽ പെർമിറ്റ്​ ഉണ്ടെങ്കിലും അന്തർസംസ്ഥാന സർവിസ്​ ആയതിനാൽ തമിഴ്​നാട്​, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പെർമിറ്റ്​ എടുക്കണം. ഇതിന്‍റെ നടപടികളാണ്​ വൈകുന്നത്​. നിലവിൽ ​പത്തനംതിട്ടയിൽനിന്ന്​ കോട്ടയം വഴി ബംഗളൂരുവിലേക്ക്​ സ്വിഫ്​റ്റ്​ സർവിസ്​ ഉണ്ട്​. തിരുവനന്തപുരത്തുനിന്ന്​ രണ്ട്​ ബസും കോട്ടയം വഴി ബംഗളൂരുവിലേക്ക്​ സർവിസ്​ നടത്തുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story