Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിനു ​ജോസിന്​...

ബിനു ​ജോസിന്​ വിജിലൻസിന്‍റെ പിടിവീണത്​​ മൂന്നാംതവണ

text_fields
bookmark_border
കോട്ടയം: കരാറുകാരനിൽനിന്ന്​ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മൈനർ ഇറിഗേഷൻ വിഭാഗം സബ്​ഡിവിഷൻ അസി. എക്സിക്യൂട്ടിവ്​ എൻജിനീയർ ബിനു ​ജോസ്​ വിജിലൻസിന്‍റെ വലയിൽ കുടുങ്ങുന്നത്​ മൂന്നാംതവണ. രണ്ടുതവണ ഇവരിൽനിന്ന്​ വിജിലൻസ്​ പരിശോധനക്കിടെ അനധികൃത പണം ക​ണ്ടെത്തിയിരുന്നു. എന്നാൽ, അന്ന്​ വകുപ്പുതല നടപടിയിൽ ഒതുങ്ങി. ​ഇത്തവണ കൈക്കൂലി വാങ്ങുന്നത്​ കൈയോടെ പിടികൂടുകയായിരുന്നു. 2014ൽ ചങ്ങനാശ്ശരിയിൽ അസി. എൻജിനീയറായിരിക്കെ വിജിലൻസ്​ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിലില്ലാത്ത പണം കണ്ടെത്തിയിരുന്നു. തുടർന്ന്​ വിജിലൻസ്​ കേസെടുത്ത്​ ഇവർക്കെതിരെ റിപ്പോർട്ട്​ നൽകി. ആ റിപ്പോർട്ട്​ പ്രകാരം വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്തു. 2015ൽ കോട്ടയത്ത്​ അസി. എൻജിനീയറായിരിക്കെ സമാന കേസിൽ കുടുങ്ങി. തുടർന്ന്​ വിജിലൻസ്​ നൽകിയ റിപ്പോർട്ടിൽ രണ്ടാമതും വകുപ്പുതല നടപടിക്ക്​ വിധേയയായി. ഇറിഗേഷൻ ജോലികൾക്കായി കെട്ടിവെച്ച സെക്യൂരിറ്റി തുക തിരിച്ചുനൽകാൻ കരാറുകാരനോട്​ കൈക്കൂലി വാങ്ങുമ്പോഴാണ്​ വ്യാഴാഴ്ച വിജിലൻസിന്‍റെ പിടിയിലായത്​. 2013-14, 2015-17 കാലയളവിൽ നടത്തിയ ജോലികളുടെ സെക്യൂരിറ്റി തുക 2.45 ലക്ഷം രൂപയാണ്​ പരാതിക്കാരന്​ കിട്ടാനുണ്ടായിരുന്നത്​. പലപ്രാവശ്യം അപേക്ഷിച്ചതിനെത്തുടർന്ന്​ 2.20 ലക്ഷം രൂപ മാറിനൽകി. ബാക്കി 25,000 രൂപ കിട്ടുന്നതിനാണ്​ ബിനു ജോസിനെ കണ്ടത്​. ''ഇപ്പോൾ തിരക്കാണ്, പിന്നെ വരൂ'' എന്നുപറഞ്ഞ്​ പരാതിക്കാരനെ നിരവധി തവണ ​മടക്കിയയച്ചു. കഴിഞ്ഞ ദിവസം ചെന്നപ്പോൾ 10,000 രൂപ തന്നാൽ സെക്യൂരിറ്റി തുക നൽകാമെന്ന്​ പറഞ്ഞു. ഇതോടെയാണ്​ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്​. അറസ്റ്റിലായ ബിനു ജോസിനെ കോടതി റിമാൻഡ്​​​ ചെയ്തു. കരാറുകാര​നെ നടത്തിച്ചത്​ രണ്ടുവർഷവും ഏഴുമാസവും കോട്ടയം: കരാർ ജോലികളുടെ സെക്യൂരിറ്റി തുക തിരിച്ചുകിട്ടാൻ കോട്ടയം സ്വദേശിയായ കരാറുകാരൻ മൈനർ ഇറിഗേഷൻ വിഭാഗം സബ്​ഡിവിഷൻ അസി. എക്സിക്യൂട്ടിവ്​ എൻജിനീയർ ബിനു ​ജോസിന്‍റെ ഓഫിസിൽ കയറിയിറങ്ങിയത്​ ​രണ്ടുവർഷവും ഏഴുമാസവും. ഓരോ തവണ ചെല്ലുമ്പോഴും തന്നെ മോശം ഭാഷ ഉപയോഗിച്ച്​ ആട്ടിയോടിക്കുകയായിരുന്നെന്ന്​ പരാതിക്കാരൻ പറയുന്നു. 15 വർഷം മുമ്പ്​ ചങ്ങനാശ്ശേരിയിൽ അസി. എൻജിനീയറായിരുന്ന കാലത്ത്​ ആവശ്യപ്പെട്ട തുക നൽകിയില്ലെന്നതാണ്​ ബിനു ​ജോസിന്‍റെ വൈരാഗ്യത്തിനു കാരണം. 2013-14, 2015-17 കാലയളവിൽ നടത്തിയ ജോലികളുടെ സെക്യൂരിറ്റി തുകയിൽ 1.50 ലക്ഷം രൂപ മൂന്നുമാസം മുമ്പ്​ അനുവദിച്ചു. 10,000 രൂപയുമായി വന്നാൽ ബാക്കി തുക അനുവദിക്കാമെന്നാണ്​ ഇവർ പറഞ്ഞിരുന്നത്​. താൻ പണം നൽകാൻ തയാറായില്ല. 25,000 ബാക്കിനിൽക്കെ വീണ്ടും കാണാൻ ചെന്നപ്പോഴാണ്​ 10,000 രൂപ തന്നാലേ പണം അനുവദിക്കൂവെന്നാണ്​ വാശിപിടിച്ചത്​.​ കൈക്കൂലിയില്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന അവസ്ഥയാണ്​. മനസ്സ്​ മടുത്ത്​ ഈ ജോലി വിട്ടു. ഗതികേടുകൊണ്ടാണ്​ ബാക്കി പണത്തിനുവേണ്ടി നടന്നതെന്നും പരാതിക്കാരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story