Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:34 AM IST Updated On
date_range 5 May 2022 5:34 AM ISTട്രഷറി തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ
text_fieldsbookmark_border
പത്തനംതിട്ട: ജില്ല ട്രഷറിയിൽ നടന്ന 8.13 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരനെ ക്രൈംബ്രാഞ്ച് പിടികൂടി. റാന്നി പെരുനാട് സബ് ട്രഷറിയിലെ ജീവനക്കാരൻ ഈരാറ്റുപേട്ട സ്വദേശി സി.ടി. ഷഹീറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ പത്തനംതിട്ടയിലെ വീട്ടിൽനിന്നാണ് പിടികൂടിയതെന്ന് അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉമേഷ് ബാബു പറഞ്ഞു. പ്രതിയെ ചോദ്യംചെയ്തുവരുകയാണ്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. ജില്ല ട്രഷറിയിൽ നടന്ന തട്ടിപ്പ് കഴിഞ്ഞ ജൂണിലാണ് പുറത്തുവന്നത്. ഈ സമയം ഷഹീർ പത്തനംതിട്ട ജില്ല ട്രഷറിയിലാണ് ജോലിചെയ്തിരുന്നത്. മരണപ്പെട്ട ഓമല്ലൂർ സ്വദേശിയായ സ്ഥിര നിക്ഷേപകയുടെ പേരിൽ ജില്ല ട്രഷറിയിൽ നിലനിന്ന നാല് സ്ഥിര നിക്ഷേപങ്ങളിൽ ഒന്ന് കാലാവധി പൂർത്തിയാകുംമുമ്പ് പിൻവലിച്ചു. ആ തുകയും നിക്ഷേപകയുടെ പേരിലുണ്ടായിരുന്ന മറ്റ് മൂന്ന് അക്കൗണ്ടുകളിലെ പലിശയും ഉൾപ്പെടെ 8,13,000 രൂപ പിൻവലിച്ച് നിക്ഷേപകയുടെ മകന്‍റെ പേരിൽ ആരംഭിച്ച വ്യാജ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ജില്ല ട്രഷറി ഓഫിസറും പെരുനാട് സബ് ട്രഷറി ഓഫിസറും പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷഹീർ അടക്കം നാല് ട്രഷറി ജീവനക്കാർ സസ്പെൻഷനിലാണ്. മറ്റ് മൂന്ന് ട്രഷറി ജീവനക്കാരുടെ കമ്പ്യൂട്ടർ പാസ്വേഡ് ഉപയോഗപ്പെടുത്തിയാണ് ഷഹീർ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് മറ്റുള്ളവരെയും സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തത്. പ്രതി ഉപയോഗിച്ച കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത അന്വേഷണ സംഘം, പണം പിൻവലിക്കാൻ ഉപയോഗിച്ചശേഷം നശിപ്പിച്ച ചെക്കും കണ്ടെടുത്തിരുന്നു. PTG 25 PRATHI TRESURY പ്രതി സി.ടി. ഷഹീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story