Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅയൽവാസിയെ തലക്കടിച്ച്​...

അയൽവാസിയെ തലക്കടിച്ച്​ കൊല്ലാൻ ശ്രമിച്ച അച്ഛനും മകനും​ ഏഴു​വർഷം കഠിന തടവ്​

text_fields
bookmark_border
തൊടുപുഴ: അയൽവാസിയെ കമ്പിവടികൊണ്ട്​ തലക്കടിച്ച്​ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക്​ ഏഴുവർഷം കഠിന തടവും 10,000 രൂപ പിഴയും. ഏലപ്പാറ ഗ്ലെൻമേരി പുത്തൻപറമ്പിൽ ജേക്കബ്, മകൻ പ്രിൻസ്​ എന്നിവരെയാണ്​ തൊടുപുഴ തൊടുപുഴ അഡീഷനൽ സെഷൻസ്​ കോടതി ശിക്ഷിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ആറ്​ മാസംകൂടി കഠിന തടവ്​ അനുഭവിക്കണം. 2014 ജൂലൈ അഞ്ചിനാണ്​ കേസിനാസ്പദമായ സംഭവം. പീരുമേട്​ ഗ്ലെൻമേരി എസ്​റ്റേറ്റിലെ തൊഴിലാളി ശേഖറിനെ ആക്രമിച്ച കേസിലാണ്​ ശിക്ഷ. മുൻ ​വൈരാഗ്യത്തെത്തുടർന്ന്​ വീട്ടിൽ അതിക്രമിച്ച്​ കയറിയ പ്രതികൾ ഭാര്യയുടെ സാന്നിധ്യത്തിൽ ശേഖറിനെ ഭീഷണിപ്പെടുത്തുകയും തുടർന്ന്​ കമ്പിവടികൊണ്ട്​ തലക്കടിച്ച ശേഷം റോഡിലേക്ക്​ വലിച്ചിഴക്കുകയുമായിരുന്നു. ക്രൂരമായ മർദനത്തിൽ ശേഖറിന്‍റെ തലക്കും കാലിനും മുഖത്തും സാരമായി പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ്​ ആശു​പത്രിയിൽ വിദഗ്​ധ ചികിത്സക്ക്​ വിധേയനായ ശേഖറി​ന്‍റെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ ദൃക്സാക്ഷിയായ ശേഖറിന്‍റെ ഭാര്യ മേരിയുടെയും അയൽവാസികളുടെയും മൊഴികളും സാഹചര്യത്തെളിവുകളുമാണ്​ കേസിൽ നിർണായകമായത്​. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്​ പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story