Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:42 AM IST Updated On
date_range 4 May 2022 5:42 AM ISTമെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭാഗത്തിൽ തീപിടിത്തം
text_fieldsbookmark_border
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ തീപിടിത്തം. കാർഡിയോ തൊറാസിക് വിഭാഗത്തിലെ ശീതീകരണ വിഭാഗത്തിൽ ഉണ്ടായ വൈദ്യുതി തകരാറാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ശീതീകരണിയന്ത്രത്തിൽനിന്ന് പുകയും തീയും ഉയരുന്നതുകണ്ട് രോഗികളുടെ കൂട്ടിരിപ്പുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സുരക്ഷവിഭാഗം തീ അണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് അഗ്നിശമന സേനയെ അറിയിക്കുകയും രണ്ടു യൂനിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി വൈദ്യുതി ലൈൻ വിച്ഛേദിച്ചശേഷം തീ അണക്കുകയുമായിരുന്നു. രണ്ട് ശീതീകരണ യന്ത്രങ്ങൾ കത്തിനശിച്ചതുൾപ്പെടെ 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story