Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിരക്ക്​ വർധന:...

നിരക്ക്​ വർധന: എളുപ്പമല്ല ഇനി ബസ്​ യാത്ര

text_fields
bookmark_border
lead കോട്ടയം: വർധിപ്പിച്ച ബസ്​-ഓട്ടോ നിരക്ക്​ പ്രാബല്യത്തിൽ വന്നതോടെ കഷ്ടത്തിലായത്​ സാധാരണക്കാർ. കോവിഡ്​ കാലത്തെ പ്രതിസന്ധികൾ കഴിഞ്ഞ്​ ജീവിതം പഴയപോലെയാക്കാൻ നട്ടംതിരിയുകയാണ്​ ജനം. സാധാരണക്കാരന്​ ഭാരമേറ്റി ഇന്ധന-പാചകവാതക വിലയും നി​ത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. അതിനിടയിലാണ്​ ബസ്​-ഓട്ടോ നിരക്ക് വർധനയും. സ്ഥിരം യാത്രക്കാരെയാണ്​ ബസ്​ നിരക്കുവർധന ഏറെ ബാധിക്കുക. നഗരത്തിലെ ചെറിയ കടകളിലും മെഡിക്കൽ ഷോപ്പുകളിലും തുണിക്കടകളിലും ജോലിചെയ്യുന്ന സ്ത്രീകളാണ്​ സ്ഥിരയാത്രക്കാരിൽ ഏറെയും. ഇവരിൽ പലർക്കും കോവിഡ്​ കാലത്ത്​ ജോലിയുണ്ടായിരുന്നില്ല. ജോലിയുണ്ടായിരുന്നവർക്കാകട്ടെ ശമ്പളവും വെട്ടിക്കുറച്ചു. കോവിഡ്​ മാറി കച്ചവടം പച്ചപിടിച്ചുതുടങ്ങിയെങ്കിലും പലരും പഴയ ശമ്പളത്തിലാണ്​ ജോലിചെയ്യുന്നത്​. എല്ലാ മേഖലയിലും വിലക്കയറ്റം വന്നപ്പോഴും ഇവരുടെ ശമ്പളത്തിൽ മാത്രം മാറ്റമില്ല. തുച്ഛമായ ശമ്പളത്തിൽനിന്ന്​ ബസ്​ ചാർജിനായി ഒരുതുക മാറ്റിവെക്കേണ്ട ഗതികേടാണ്​. എട്ടുരൂപയായിരുന്ന മിനിമം നിരക്ക്​ ഇപ്പോൾ 10 ആയി. ​അതായത്​ നഗരത്തിലേക്ക്​ എട്ടുരൂപക്ക്​ എത്താൻ കഴിയുമായിരുന്ന സ്ഥാനത്ത്​ ഇനി പത്തുരൂപ കൊടുക്കണം. രണ്ടരക്കിലോമീറ്റർ കഴിഞ്ഞാൽ ഓരോ കിലോമീറ്ററിനും ഒരുരൂപ വർധനവുവരും. 2018ലാണ്​ അവസാനമായി ബസ്​ ചാർജ്​ വർധന വരുത്തിയത്​. മിനിമം നിരക്ക്​ എട്ടുരൂപയാക്കുകയും കിലോമീറ്റർ നിരക്ക്​ 70 പൈസയാക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചവരെ​ മിനിമം ചാർജായ എട്ടുരൂപക്ക്​​ അഞ്ചുകിലോമീറ്റർ യാത്രചെയ്യാൻ കഴിയുമായിരുന്നു. ഇപ്പോൾ 10 രൂപക്ക്​ 2.5 കിലോമീറ്റർ യാത്രചെയ്യാനേ കഴിയൂ. കോവിഡ്​ കാലത്ത്​ പൊതുവാഹനങ്ങൾ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളായിരുന്നു ആളുകൾ അധികവും ഉപയോഗിച്ചിരുന്നത്​. എന്നാൽ, പെട്രോൾ വില റോക്കറ്റുപോലെ കുതിച്ചുയരുന്നതിനാൽ സ്വന്തമായി വാഹനങ്ങളുള്ളവർ പോലും പൊതുവാഹനങ്ങളിലാണ്​ യാത്ര​. ട്രെയിൻ ഗതാഗതം പഴയപടി ആകാത്തതും വൈകി ഓടുന്നതും കൂടുതൽപേരെ പൊതുവാഹനങ്ങൾ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു. ....................... പുതുക്കിയ നിരക്കുപ്രകാരം കോട്ടയം കെ.എസ്​.ആർ.ടി.സി ബസ്​ ഡിപ്പോയിൽനിന്ന്​ മറ്റു സ്ഥലങ്ങളിലേക്കുള്ള ഓർഡിനറി ബസ്​ നിരക്ക്​. പഴയ നിരക്ക്​ ബ്രാക്കറ്റിൽ. കുമാരനെല്ലൂർ- 13 (10) മണർകാട്​- 15 ( 13) കുമരകം-18 (15) കാരിത്താസ്​ -18 (15 ) ഏറ്റുമാനൂർ -20 (17) പാമ്പാടി -23 (19) കറുകച്ചാൽ -28 (24) ചങ്ങനാശ്ശേരി- 28 (24) മുട്ടുചിറ- 33 (28) കുറവിലങ്ങാട്​- 33 (28) തിരുവല്ല -35 (31) കടുത്തുരുത്തി - 35 (31) പാലാ- 38 (33) മോനിപ്പള്ളി- 38 (33) പൊൻകുന്നം- 43 (37) തലയോലപ്പറമ്പ്​ - 43 (37) കൂത്താട്ടുകുളം- 48 (42) കാഞ്ഞിരപ്പള്ളി- 48 (42) വൈക്കം -50 (44) ഈരാറ്റുപേട്ട- 50 (44) പൂഞ്ഞാർ- 53 (46) മുണ്ടക്കയം- 63 (55) കിളി വരുമോ... കോട്ടയം: കോവിഡ്​ കാലത്ത്​ കോട്ടയത്തെ സ്വകാര്യ ബസുകളിൽനിന്ന്​ അപ്രത്യക്ഷമായ വിഭാഗമാണ്​ ക്ലീനർമാർ. ജില്ലയിലെ ബസുകളിലൊന്നും ക്ലീനർ ഇല്ല. സർവിസുകൾ നഷ്ടത്തിലായിരുന്നതിനാലാണ്​ ഇവരെ ഒഴിവാക്കിയത്​. ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കൊടുക്കാനുള്ളതേ കിട്ടുന്നുള്ളൂ. ഇതോടെ ക്ലീനർമാരെല്ലം മറ്റു പണികൾ തേടിപ്പോയി. ബസ്​ ക്ലീൻ ചെയ്യുന്നതായിരുന്നു ക്ലീനർമാരു​ടെ പ്രധാന ജോലി. ഇപ്പോൾ ബസുകൾ വീടുകളിൽതന്നെ കഴുകി വൃത്തിയാക്കും. നഗരത്തിൽ നാഗമ്പടം സ്റ്റാൻഡിലും ബസ്​ കഴുകാനാളുണ്ട്​. പണം കൊടുത്താൽ എല്ലാ ബസുകളും ഇവർ കഴുകിനൽകും. അതോ​ടെ ക്ലീനറില്ലെങ്കിലും പിടിച്ചുനിൽക്കാമെന്ന അവസ്ഥയായി. ആളെ കയറ്റാനും ഇറക്കാനും വാതിലിൽ ആളു വേണമെന്നുമില്ല. 25,000 രൂപ മുടക്കി ഭൂരിഭാഗം ബസുകളിലും ഡ്രൈവർ നിയന്ത്രിക്കുന്ന ന്യുമാറ്റിക്​​ ഡോറുകൾ പിടിപ്പിച്ചു. ബസ്​ നിരക്ക്​ കൂട്ടിയെങ്കിലും കിളി ഉടൻ തിരിച്ചുവരാനിടയില്ലെന്നാണ്​ ബസുടമകൾ പറയുന്നത്​. നിലവിലെ വർധന മൂലം ശരാശരി 1700 രൂപയുടെ വർധനവേ വരൂ. ഇതിൽനിന്ന്​ 800 രൂപ കിളിക്കും കൊടുത്താൽ പിന്നെയും നഷ്ടമാ​ണെന്നാണ്​​ ബസുടമകളുടെ അഭിപ്രായം. പെ​ട്രോൾ വില കുറക്കട്ടെ കോട്ടയം: 17 രൂപ ബസ്​ ചാർജ്​ കൊടുത്താണ്​ അമയന്നൂരിൽനിന്ന്​ കോട്ടയത്തേക്ക്​ ഞാൻ എന്നും ജോലിക്കുവന്നിരുന്നത്​. ഞായറാഴ്ച മുതൽ 20 രൂപയായി. ഇനി മാസം 1000 രൂപ വേണം ബസിനുതന്നെ. പെ​ട്രോൾ വില കൂടിയതുകൊണ്ടാണ്​ ബസുകാർക്ക്​​ നിരക്ക്​ വർധിപ്പിക്കേണ്ടി വന്നത്​. പെ​ട്രോൾ വില കുറക്കുകയാണ്​ വേണ്ടത്​. കോവിഡ്​ കാലത്ത്​ നഷ്​ട​ത്തിലായതിനാൽ ബസുകൾ സർവിസ്​ നടത്തിയിരുന്നില്ല. അന്നൊരുപാട്​​ കഷ്ടപ്പെട്ടാണ്​ ജോലി​ക്കെത്തിയിരുന്നത്​. ഇപ്പോൾ ഇതെങ്കിലുമുണ്ടല്ലോ എന്നാണു കരുതുന്നത്​. ടി.വി. മിനി സെയിൽസ്​ ഗേൾ, പുളിമൂട്ടിൽ സിൽക്സ്​, കോട്ടയം KTL TV MINI
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story