Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനധികൃത ഓട്ടോ...

അനധികൃത ഓട്ടോ സ്റ്റാൻഡുകൾ ഏറെ; നടപടിയില്ല

text_fields
bookmark_border
പാലാ: നഗരത്തിൽ അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ പെരുകുമ്പോഴും നടപടിയില്ല. നഗരത്തിലെ പ്രധാന റോഡുകളിൽ പലയിടത്തായി ചെറിയ ഓട്ടോ സ്റ്റാന്‍ഡുകളാണ്​ പുതുതായി രൂപപ്പെടുന്നത്​. നഗരത്തില്‍ 10 പ്രധാന സ്റ്റാന്‍ഡുകളിലായി 300ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് നഗരസഭയുടെ കണക്ക്. മുനിസിപ്പല്‍ പെര്‍മിറ്റുകൂടി എടുത്തുകൊണ്ടാണ് അംഗീകൃത സ്റ്റാന്‍ഡുകളിലെ ഓട്ടോകള്‍ എല്ലാം ഓടുന്നത്. എന്നാല്‍, ഇവരുടെ വയറ്റത്തടിച്ചുകൊണ്ട് പുതുതായി ഒട്ടേറെ​പ്പേര്‍ ഓട്ടോകളുമായി നഗരത്തില്‍ ഇറങ്ങിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന്റെ കവാടത്തിലും ഇതിന് എതിര്‍വശത്തെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുമൊക്കെ താൽക്കാലിക ഓട്ടോ സ്റ്റാന്‍ഡുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. യൂനിഫോം പോലും അണിയാതെയാണ് ഇത്തരം അനധികൃത ഓട്ടോ ഡ്രൈവര്‍മാരുടെ സഞ്ചാരമെന്ന്​ ആക്ഷേപമുണ്ട്​. റിവര്‍വ്യൂ റോഡിലെ ഓട്ടോ തൊഴിലാളികള്‍ ഇത്തരം താൽക്കാലിക - അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. അന്ന് പൊലീസ്-ഗതാഗത വകുപ്പ് അധികാരികള്‍ ഇടപെട്ട് അനധികൃത ഓട്ടോഡ്രൈവര്‍മാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അധികാരികള്‍ കണ്ണടച്ചതോടെ ഇപ്പോള്‍ വീണ്ടും നിരവധി അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുകയാണ്. ടൗണ്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ബസ് സ്റ്റോപ്പില്‍ ഓട്ടോകൾ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത്​ ഇവിടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ബസുകള്‍ക്കുമൊക്കെ ബുദ്ധിമുട്ട്​ സൃഷ്ടിക്കുന്നതായി പരാതി ഉയർന്നു. ഇവരെ പാലാ ട്രാഫിക് പൊലീസെത്തി നീക്കംചെയ്തു. ആദ്യഘട്ടമെന്ന നിലയില്‍ താക്കീത് ചെയ്യുകയാണുണ്ടായതെന്നും ഇനിയും അനധികൃത ഓട്ടോ സ്റ്റാന്‍ഡ് സൃഷ്ടിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും പാലാ ട്രാഫിക് എസ്.ഐ സാംസണ്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story