Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:34 AM IST Updated On
date_range 2 May 2022 5:34 AM ISTസി.പി.ഐ വിമര്‍ശനങ്ങള്‍ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ -ബിനോയ് വിശ്വം
text_fieldsbookmark_border
വൈക്കം: സർക്കാറിനെതിരെയുള്ള സി.പി.ഐ വിമര്‍ശനങ്ങള്‍ എൽ.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. രാജ്യത്തിനാകെ മാതൃകയാണ് കേരളത്തിലെ ഇടതുപക്ഷ ഭരണം. ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കമ്യൂണിസ്റ്റുകാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ചെമ്പ് ലോക്കല്‍ സമ്മേളനം വിജയോദയം യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം അസി. സെക്രട്ടറി കെ.എസ്. രത്‌നാകരന്‍, സി.കെ. ആശ എം.എല്‍.എ, ജില്ല പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആര്‍. ബിജു, മണ്ഡലം കമ്മിറ്റി അംഗം എം.കെ. ശീമോന്‍, കെ.എം. അബ്ദുല്‍ സലാം, കെ.ആര്‍. ഷിബു എന്നിവര്‍ സംസാരിച്ചു. രാധിക കുശന്‍, സി.എസ്. അഭിജിത്ത്, വി.കെ. ശശിധരന്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. പടം KTL Binoy Viswam സി.പി.ഐ ചെമ്പ് ലോക്കല്‍ സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story