Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:35 AM IST Updated On
date_range 1 May 2022 5:35 AM ISTഡി.വൈ.എഫ്.ഐ : . വി.വസീഫ് പ്രസിഡന്‍റ്, സെക്രട്ടറി വി.കെ. സനോജ് തുടരും
text_fieldsbookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായി വി.വസീഫിനെ പത്തനംതിട്ടയിൽ സമാപിച്ച 15ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. സെക്രട്ടറിയായി വി.കെ. സനോജ് തുടരും. ട്രഷററായി എസ്.ആർ. അരുൺ ബാബുവിനെയും (കൊല്ലം) തെരഞ്ഞെടുത്തു. എസ്. സതീഷിന് പിൻഗാമിയായാണ് ജോയന്‍റ് സെക്രട്ടറിയായിരുന്ന കോഴിക്കോട്ടുനിന്നുള്ള വസീഫ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്. വിദ്യാഭ്യാസ വകുപ്പിൽനിന്ന് അക്കൗണ്ട് ഓഫിസറായി വിരമിച്ച കോഴിക്കോട് കൊടിയത്തൂർ വളപ്പിൽ വീരാൻ കുട്ടിയുടെയും വഹീദയുടെയും മകനാണ്. തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജിൽ എം.ഡി ചെയ്യുന്ന ഡോ. അർഷിദയാണ് ഭാര്യ. ഹയർ സെക്കൻഡറി അധ്യാപകനും സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവുമാണ്. കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായും പ്രവർത്തിക്കുന്നു. എ.എ. റഹീം അഖിലേന്ത്യ പ്രസിഡന്‍റായതിനെത്തുടർന്ന് വി.കെ. സനോജ് (കണ്ണൂർ) കഴിഞ്ഞ ഡിസംബറിലാണ് സെക്രട്ടറിയായത്. മുപ്പത്തിയേഴുകാരനായ സനോജ് നിലവിൽ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. കണ്ണൂർ മാലൂർ നിട്ടാപറമ്പ് പത്‌മശ്രീയിൽ എം.കെ. പത്‌മനാഭന്‍റെയും വി.കെ. സുലോചനയുടെയും മകനാണ്. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ: ജസ്‌ന ജയരാജ് (റിപ്പോർട്ടർ, ദേശാഭിമാനി, കണ്ണൂർ). മകൻ: ഏതൻ സാൻജെസ്. ഭാരവാഹികളും 25 സെക്രട്ടേറിയറ്റ് അംഗങ്ങളുമായി 90 അംഗ സംസ്ഥാന കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്. കമ്മിറ്റിയിൽ 18 പേർ വനിതകളാണ്. ചിന്താ ജെറോം, കെ. റഫീഖ്, എം.ഷാജർ, ഡോ.ഷിജുഖാൻ, രമേശ് കൃഷ്ണൻ എന്നിവർ ജോയന്‍റ് സെക്രട്ടറിമാരാണ്. വൈസ് പ്രസിഡന്‍റുമാരായി എം. വിജിൻ, ഗ്രീഷ്മ, ആർ.ശ്യാമ, ആർ.രാഹുൽ, എൽ.ജി. ലിജീഷ് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. പി.സി. ഷൈജു, ശ്യാം പ്രസാദ്, വി.അനൂപ്, എം.ആർ. രഞ്ജിത്ത്, രജീഷ് വെള്ളാട്ട്, റിയാസുദ്ദീൻ, എം.സി. സുരേഷ്കുമാർ, ശ്യാം മോഹൻ, എൻ. വൈശാഖൻ, സിനു സുകുമാരൻ, എം.വി. ഷിമ, എസ്.സചിൻദേവ് എന്നിവർ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. പ്രായപരിധി കഴിഞ്ഞതും മറ്റും കണക്കിലെടുത്ത് 48 പേർ പഴയ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവായി. 25 അംഗ സെക്രട്ടേറിയറ്റിൽ നിന്ന് ഈ നിലയിൽ 13 പേരാണ് പുറത്തായത്. ആദ്യമായി കോട്ടയം ജില്ല കമ്മിറ്റി അംഗമായ ലയ മരിയ ജെയ്‌സൺ എന്ന ട്രാൻസ്ജെൻഡർ സംസ്ഥാന കമ്മിറ്റിയിൽ ഇടംപിടിച്ചു. ലക്ഷദ്വീപിൽനിന്നുള്ള ഷെരീഫ് ഖാനും സംസ്ഥാന കമ്മിറ്റിയിലുണ്ട്. നാലുദിവസം നീണ്ട സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുമ്പ് സംഘടനയുടെ കരുത്ത് വിളിച്ചറിയിച്ച് പതിനായിരങ്ങൾ അണിനിരന്ന റാലിയും നടന്നു. ചിത്രം PTG 50 DYFI VASEEF PTG 51 DYFI SANOJ PTG 52 DYFI ARUN
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story