Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ചാവ്​ ബീഡി...

കഞ്ചാവ്​ ബീഡി കൊടുക്കാത്തതിന്​ സുഹൃത്തിനെ അടിച്ചുകൊന്നയാൾക്ക്​ ജീവപര്യന്തം

text_fields
bookmark_border
തൊടുപുഴ: കഞ്ചാവ്​ ബീഡി കൊടുക്കാത്തതിന്​ അയൽവാസിയെ തലക്കടിച്ച്​ കൊന്നകേസിൽ പ്രതിക്ക്​ ജീവപര്യന്തം തടവും 25,000 രൂപ പിഴയും. നെടുങ്കണ്ടം ചതുരംഗപ്പാറ നമരിഭാഗത്ത്​ താമസിക്കുന്ന പാണ്ടിരാജിനെയാണ്​ തൊടുപുഴ അഡീഷനൽ സെഷൻസ്​ ജഡ്ജി എൽസമ്മ ജോസഫ് ശിക്ഷിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ്​ അനുഭവിക്കണം. 2018 ഏപ്രിൽ 24നാണ്​ കേസിനാസ്പദമായ സംഭവം. തന്‍റെ വീടിനു സമീപത്തുവെച്ച്​ സുഹൃത്തും അയൽവാസിയുമായ രാമറിനോട്​ (65) കഞ്ചാവ് ബീഡി ചോദിക്കുകയും ഇത്​ കൊടുക്കാത്തതിലുള്ള വിരോധം മൂലം കമ്പിന്​ രാമറിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. തലയോട്​ പൊട്ടിയ നിലയിൽ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാമർ ചികിത്സയിലിരിക്കെ മരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story