Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:35 AM IST Updated On
date_range 1 May 2022 5:35 AM ISTപി.സി. ജോർജിനെതിരെ പൊലീസിൽ പരാതി
text_fieldsbookmark_border
കോട്ടയം: പി.സി. ജോർജിന്‍റെ വർഗീയപരാമർശങ്ങൾക്കെതിരെ പൊലീസിൽ പരാതി. പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദാണ് ഡി.ജി.പിക്കും കോട്ടയം ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്. സമൂഹത്തിൽ വർഗീയത വിതറാൻ മനഃപൂർവം ശ്രമിക്കുന്ന പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. മുസ്ലിം സമുദായത്തെ മുഴുവൻ ആക്ഷേപിക്കുകയും നുണപ്രചാരണം നടത്തുകയും ചെയ്ത ജോർജിനെതിരെ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എം.എസ്. നൗഷാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസഭ സമ്മേളനത്തിൽ പി.സി. ജോർജ് മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തിന്‍റെ അഭിമാനമായ ലുലു മാളിനെക്കുറിച്ചും പത്മശ്രീ നൽകി രാജ്യം ആദരിച്ച യൂസുഫ് അലിയെ വർഗീയവാദിയാക്കി ചിത്രീകരിച്ചുമുള്ള പ്രസംഗത്തെ കേരള പൊതുസമൂഹം ആശങ്കയോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story