Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:35 AM IST Updated On
date_range 1 May 2022 5:35 AM ISTപി.സി. ജോർജിനെതിരെ ഡി.വൈ.എഫ്.ഐയും പോപുലർ ഫ്രണ്ടും പരാതി നൽകി
text_fieldsbookmark_border
ഈരാറ്റുപേട്ട: ജനപക്ഷം നേതാവ് പി.സി. ജോർജിന്‍റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐയും പോപുലർ ഫ്രണ്ടും ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് പി.സി. ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വർഗീയപ്രസ്താവന നടത്തിയ പി.സി. ജോര്‍ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടത് നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദവും നിലനിര്‍ത്താന്‍ അനിവാര്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷൻ പ്രസിഡന്റ് എസ്.എം. ഷാഹിദ് പൊലീസിൽ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ക്ഷമാപണവുമായി സഹോദരപുത്രൻ ഈരാറ്റുപേട്ട: പി.സി. ജോർജിന്‍റെ വർഗീയപരാമർശത്തിൽ ക്ഷമാപണവുമായി സഹോദര പുത്രൻ. സഹോദരൻ ചാർലി ജോർജിന്‍റെ പുത്രൻ വിയനി ചാർലിയാണ് സമൂഹമാധ്യമങ്ങളിൽ ക്ഷമ ചോദിച്ചത്. വിയനി ചാർലിയുടെ കുറിപ്പ്: ''പി.സി. ജോർജ് ഇന്നലെ മുസ്ലിം മതവിഭാഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകളോട് ഞാൻ യോജിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പരാമർശങ്ങളിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങൾക്ക് നേരിട്ട പ്രയാസത്തിൽ വ്യക്തിപരമായി അവരോട് ക്ഷമ ചോദിക്കുന്നു''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story