Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:45 AM IST Updated On
date_range 30 April 2022 5:45 AM ISTഉപ്പുതൊട്ട് കർപ്പൂരംവരെ കിട്ടും ഈ മേളയിൽ
text_fieldsbookmark_border
കോട്ടയം: അരി, വെളിച്ചെണ്ണ, ചപ്പാത്തി, ഇഡ്ഡലി-ദോശമാവ്, ചമ്മന്തിപ്പൊടി, വാളൻപുളി, നാടൻ വിനാഗിരി, റാഗി, ചോളം, കപ്പ പുട്ടുപൊടി, പഞ്ഞപ്പുല്ല്, നാടൻ പലഹാരങ്ങൾ, കറിപ്പൊടികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പഴച്ചാറുകൾ തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്ന നാഗമ്പടം മൈതാനത്തെ എൻെറ കേരളം പ്രദർശന- വിപണനമേളയിലെ സ്റ്റാളുകളിൽ തിരക്കേറുന്നു. ചക്കയും ചക്ക ഉൽപന്നങ്ങളുമാണ് വിപണന സ്റ്റാളുകളിലെ ഹൈലൈറ്റ്. ഉണക്ക ചക്ക, ചക്ക ഉണ്ണിയപ്പം, ചക്കപ്പൊടി, ഇടിച്ചക്ക അച്ചാർ എന്നിവയും പാക്കറ്റുകളിൽ ലഭ്യമാണ്. തേനും തേൻ ഉൽപന്നങ്ങളും തേനീച്ച വളർത്തലിന് ആവശ്യമായ നെറ്റ്, സ്മോക്കർ, ഹണി എക്സ്ട്രാക്ടർ എന്നിവയും വാങ്ങാനാകും. കളിമൺപാത്രങ്ങൾ, ചിരട്ടത്തവികൾ, കുട്ട, കത്തികൾ എന്നിവയുടെ വൻശേഖരം കുടുംബശ്രീ സ്റ്റാളുകളിലുണ്ട്. റെഡി ടു കുക്ക് അഫ്ഗാനി ചിക്കൻ, തന്തൂരി ചിക്കൻ, ചിക്കൻ 65, പെരിപെരി ചിക്കൻ, മാലായ് ടിക്ക എന്നിവയും വാങ്ങാനാകും. അലങ്കാരച്ചെടികൾ, അബിയു, ആപ്പിൾ, സാന്തോൾ എന്നിങ്ങനെയുള്ള ഫലവൃക്ഷതൈകൾ എന്നവയും മേളയിലുണ്ട്. അഞ്ച് രൂപക്ക് നാടൻ മുട്ടയും 10 രൂപക്ക് ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ പൂവൻ കോഴിക്കുഞ്ഞും 22 രൂപക്ക് ഒരുദിവസം പ്രായമുള്ള ഗ്രാമശ്രീ പിട കോഴിക്കുഞ്ഞും 10 രൂപ നിരക്കിൽ കോഴിവളവും വിൽക്കുന്ന മണർകാട് പൗൾട്രി ഫാമിൻെറ സ്റ്റാളും ജനതിരക്കുകൊണ്ട് ശ്രദ്ധേയമാണ്. മേളയിലുണ്ട് ജീവിതശൈലീ രോഗനിർണയ ക്യാമ്പ് കോട്ടയം: മേളയിൽ ജീവിതശൈലീ രോഗനിർണയ ക്യാമ്പൊരുക്കി ആരോഗ്യവകുപ്പ്. ബ്ലഡ് പ്രഷർ, പ്രമേഹം എന്നിവ പരിശോധിക്കാനാകും. ഉയരം, ശരീരഭാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ അമിതവണ്ണമുണ്ടോയെന്ന് നിർണയിക്കും. ബോഡി ഫാറ്റ് അനലൈസർ ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പ്, ജലം, കാൽസ്യം അളവ് എന്നിവ പരിശോധിച്ച് ആവശ്യമെങ്കിൽ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിന് ഡയറ്റീഷ്യൻെറ നിർദേശവും ലഭിക്കും. മേയ് നാലുവരെ രാവിലെ ഒമ്പത് മുതൽ രാത്രി 8.30വരെയാണ് സ്റ്റാളിൻെറ പ്രവർത്തനം. ജീവിത ശൈലീരോഗ നിർണയ സൗകര്യത്തിനുപുറമെ ഫിസിയോതെറപ്പിസ്റ്റിൻെറ സേവനവും സ്റ്റാളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story