Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനെത്തല്ലൂര്‍ ജങ്ഷനില്‍...

നെത്തല്ലൂര്‍ ജങ്ഷനില്‍ അപകടസാധ്യത വർധിക്കുന്നു

text_fields
bookmark_border
നെത്തല്ലൂര്‍ ജങ്ഷനില്‍ അപകടസാധ്യത വർധിക്കുന്നു
cancel
കറുകച്ചാല്‍: . രണ്ടുവര്‍ഷം മുമ്പ്​ ഇവിടെ റോഡില്‍ യെല്ലോ വരകളിട്ടിരുന്നു. എന്നാല്‍, ഇതും മാഞ്ഞതോടെ എല്ലാം പഴയപോലെയായി. രണ്ട് റോഡുകള്‍ സംഗമിക്കുന്ന കവലയില്‍ കൃത്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. കോട്ടയം-കോഴഞ്ചേരി റോഡ് ചങ്ങനാശ്ശേരി-വാഴൂര്‍ റോഡുമായി സംഗമിക്കുന്ന പ്രധാന കവലയാണ് നെത്തല്ലൂര്‍. കോട്ടയം ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങള്‍ വാഴൂര്‍ റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്. വാഴൂരില്‍നിന്ന്​ വരുന്ന വാഹനങ്ങള്‍ കോട്ടയം ഭാഗത്തേക്ക് തിരിയുന്നതും ഇതേവഴിയിലൂടെ തന്നെയാണ്. തിരിയുന്ന ഭാഗത്ത് കെട്ടിടങ്ങളുള്ളതിനാല്‍ കോട്ടയം ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. പലപ്പോഴും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ അപകടം സംഭവിക്കും. കോട്ടയം റോഡില്‍നിന്ന്​ കറുകച്ചാല്‍ ഭാഗത്തേക്ക് തിരിയുമ്പോഴും വാഴൂര്‍ ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാറുണ്ട്. കൃത്യമായ ക്രമീകരണമൊരുക്കാത്തതിനാല്‍ ഇവിടെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങളില്ലാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. രണ്ടുവര്‍ഷം മുമ്പ്​ ബൈക്ക് നെത്തല്ലൂര്‍ ക്ഷേത്രത്തിന് സമീപത്തെ മതിലിലിടിച്ച് ഒരാള്‍ മരിക്കുകയും ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊതുമരാമത്ത്​ വകുപ്പ് ഇവിടെ യെല്ലോബോക്‌സ് വരിച്ചിരുന്നു. ഇതോടെ അപകടങ്ങളും ഒരുപരിധിവരെ കുറഞ്ഞു. റോഡിലെ സുരക്ഷ ലൈനുകളും സീബ്ര വരകളടക്കം മാഞ്ഞതോടെ കാല്‍നടകാരടക്കം ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. സുരക്ഷ സംവിധാനങ്ങളില്ലാത്ത നെത്തല്ലൂര്‍ കവല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story