Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:44 AM IST Updated On
date_range 30 April 2022 5:44 AM ISTഅയല്‍വാസിയുടെ വെടിയേറ്റ് പൂച്ചക്ക് പരിക്ക്
text_fieldsbookmark_border
ഏറ്റുമാനൂര്‍: നീണ്ടൂരില്‍ വൃദ്ധദമ്പതികള്‍ വളര്‍ത്തുന്ന പൂച്ചയെ അയല്‍വാസി വെടിവെച്ചു വീഴ്ത്തി. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വയറില്‍ തുളച്ചുകയറിയ വെടിയുണ്ട പുറത്തെടുത്തു. വില്ലേജ് ഹാളിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീണ്ടൂര്‍ മുടക്കാലി ചിറയില്‍ തോമസ്- മോണിക്ക ദമ്പതികളുടെ പൂച്ചക്കാണ് വെടിയേറ്റത്. പുരയിടത്തിലെത്തിയ പൂച്ചയെ അയല്‍വാസി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചുവീഴ്ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വെടിയേറ്റ് പുളഞ്ഞ പൂച്ചയെ വൃദ്ധദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെ അതിരമ്പുഴ മൃഗാശുപത്രിയിലെത്തിച്ചു. ഡോ. ടെറിൻെറ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്. ഇതേസമയം, സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു. ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു വൈക്കം: വർഗീയകലാപം സൃഷ്ടിക്കുന്ന ആർ.എസ്.എസ്-എസ്.ഡി.പി.ഐ കാപാലികരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് സി.പി.എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു. വൈക്കം വടക്കേനട ദേവസ്വം ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച പ്രകടനം ബോട്ടുജെട്ടിയിൽ സമാപിച്ചു. ബോട്ടുജെട്ടിയിൽ നടന്ന ബഹുജന കൂട്ടായ്മ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി.എം വൈക്കം ഏരിയ സെക്രട്ടറി കെ. അരുണൻ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഗണേശൻ, സി.പി.എം ഏരിയകമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞപ്പൻ, പി. ഹരിദാസ്, എം. സുജിൻ, കവിത റെജി, രാഗിണി മോഹൻ എന്നിവർ സംസാരിച്ചു. KTL CPM സി.പി.എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story