Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:44 AM IST Updated On
date_range 30 April 2022 5:44 AM ISTഇന്ധനവിലക്കൊപ്പം യന്ത്രങ്ങളുടെ വാടകയും കുതിക്കുന്നു
text_fieldsbookmark_border
കോട്ടയം: ഇന്ധനവില ഉയർന്നതോടെ കാർഷിക യന്ത്രങ്ങളുടെ വാടകയും കൂടി. അപ്രതീക്ഷിതമായെത്തിയ മഴയിൽ കൃഷി നശിച്ച കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ് യന്ത്രങ്ങളുടെ വാടക വർധന. മഴവെള്ളം നിൽക്കുന്നതിനാൽ പാടത്ത് കൊയ്ത്തുയന്ത്രം താഴുന്ന അവസ്ഥയാണ്. ഇതുമൂലം കൊയ്യാൻ ഏറെ സമയമെടുക്കുകയും യന്ത്രത്തിന് ഇരട്ടി വാടക നൽകേണ്ടിവരുകയും ചെയ്യുന്നു. ഇതോടെ മറ്റ് പാടങ്ങളിൽ കൊയ്ത്ത് വൈകുകയും ചെയ്യും. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളെല്ലാം യന്ത്രം താഴ്ന്ന് കുഴിയായിരിക്കുകയാണ്. നനഞ്ഞ നെല്ല് കിളിർക്കുന്നതും മില്ലുടമകൾ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതുമൊക്കെ കർഷകരെ കാത്തിരിക്കുന്ന മറ്റ് ദുരിതങ്ങളാണ്. നഷ്ടത്തിലായ നെൽകർഷകർ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ഇതിനൊപ്പം കടത്തുകൂലിയും രാസവളവിലയും കുതിച്ചുയരുന്നു. കൊയ്ത്ത് യന്ത്രത്തിൻെറ വാടക ആറുമാസം മുമ്പ് വരെ 1800 രൂപ ആയിരുന്നു. ഇപ്പോഴത് 2200ൽ എത്തി. 400 രൂപയുടെ വർധനയാണ് ഉണ്ടായത്. ട്രാക്ടർ വാടക ആറുമാസം മുമ്പുവരെ 800 ആയിരുന്നെങ്കിൽ ഇപ്പോൾ 1200 ആയി. പുല്ലുവെട്ട് യന്ത്രത്തിൻെറ വാടക 200ൽനിന്ന് 280 വരെ എത്തി. പൊട്ടാഷിന് 1700 രൂപയും ഫാക്ടംഫോസിന് 1380 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story