Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരത്തിൽ ​വൈദ്യുതി...

നഗരത്തിൽ ​വൈദ്യുതി മുടക്കം;​ കാരണം പെരുമ്പാമ്പ്​!

text_fields
bookmark_border
കോട്ടയം: കോടിമതയിലെ കെ.എസ്.ഇ.ബി 110 കെ.വി സബ് സ്‌റ്റേഷനിലെ ട്രാൻസ്​ഫോർമറിൽ പെരുമ്പാമ്പിൻ കുഞ്ഞ്. ട്രാൻസ്‌ഫോമറിനുള്ളിൽ ഇത്​ കയറിയതോടെ ഷോർട്ടായി തീപിടിക്കുകയായിരുന്നു. കൃത്യസമയത്ത് ജീവനക്കാർ ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിച്ച്​ കപ്ലർ തകരാറിലായതോടെ വൈദ്യുതി നിലച്ചു. വെള്ളിയാഴ്ച പുലർച്ചയായിരുന്നു സംഭവം. തുടർന്ന് അറ്റകുറ്റപ്പണിക്കായി രണ്ടു ട്രാൻസ്‌ഫോർമറുകളും കെ.എസ്.ഇ.ബി ഓഫ് ചെയ്തതോടെ മണിക്കൂറുകളോളം കോട്ടയം നഗരത്തിൽ വൈദ്യുതി വിതരണം ഏതാണ്ട് പൂർണമായും തടസ്സപ്പെട്ടു. അറ്റകുറ്റപ്പണി വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ്​ അവസാനിച്ചത്​. ഇതിനുശേഷം രണ്ടോടെയാണ്​ ​ വൈദ്യുതി പുനഃസ്ഥാപിച്ചത്​. സമീപത്തെ പാടശേഖരത്തിൽനിന്ന്​ പാമ്പിൻകുഞ്ഞ് സബ് സ്റ്റേഷനിലേക്ക്​ എത്തിയതാകാമെന്നാണ്​​ ജീവനക്കാരുടെ വിലയിരുത്തൽ. ഷോ​ക്കേറ്റ്​ പാമ്പിൻകുഞ്ഞും ചത്തു. KTL KSEB PAMP കോടിമത കെ.എസ്.ഇ.ബി സബ് സ്‌റ്റേഷനിലെത്തിയ പാമ്പിൻകുഞ്ഞ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story