Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപള്ളികളിൽ വികാരനിർഭര...

പള്ളികളിൽ വികാരനിർഭര പ്രാർഥന

text_fields
bookmark_border
പള്ളികളിൽ വികാരനിർഭര പ്രാർഥന
cancel
ഇരാറ്റുപേട്ട: റമദാ‍ൻെറ അവസാന വെള്ളിയാഴ്ച പള്ളികളെല്ലാം വിശ്വാസികളെ​ക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. ജുമുഅ പ്രഭാഷണത്തിൽ ഇമാമുമാർ വികരനിർഭരരായി. കഴിഞ്ഞ രണ്ടുവർഷവും കോവിഡ് മാനദണ്ഡത്തിലായിരുന്നതിനാൽ സംഘടിതമായി പള്ളിയിൽ ഒത്തുകൂടാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. സംഘടിത ഫിത്ർ സകാത്​ ശേഖരിച്ച് അർഹരായ വീടുകളിൽ എത്തിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. 4000 പേർക്ക് നമസ്കരിക്കാവുന്ന വിധത്തിൽ ഏറ്റവും വലിയ ഈദ് ഗാഹ് നടക്കലിലെ സ്പാർട്ടി ഗോ ടർഫിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിർബന്ധ ദാനധർമങ്ങൾ വർധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും വിശ്വാസികൾക്ക് ബാധ്യത ഉണ്ടെന്ന് ജുമുഅ പ്രഭാഷണത്തിൽ പുത്തൻപള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി പറഞ്ഞു. പടം ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി പ്രഭാഷണം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story