Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:41 AM IST Updated On
date_range 30 April 2022 5:41 AM IST'വിമർശനം' നിരാശവാദികളുടെ കുസൃതി -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsbookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലുള്ള ചർച്ചയിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തന്‍റെ അന്വേഷണത്തിൽ ചർച്ചയിൽ പങ്കെടുത്ത ഒരാൾപോലും അത്തരമൊരു വിമർശനം ഉന്നയിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിൽ സുതാര്യത ഉറപ്പാക്കി നടത്തുന്ന പ്രവർത്തനങ്ങളോട് എതിർപ്പുള്ള നിരാശവാദികളാകും ഇതിനുപിന്നിലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ നിരാശവാദിളുടെ കുസൃതിയായേ കാണുന്നുള്ളൂവെന്നും മന്ത്രി സമ്മേളന നഗരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും പത്തനംതിട്ട: ഡി.വൈ.എഫ്.ഐ 15ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച സമാപിക്കും. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് രാവിലെ നടക്കും. സ്ഥാനമൊഴിയുന്ന സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷിന് പകരം കോഴിക്കോടുനിന്നുള്ള വി. വസീഫ് പ്രസിഡന്‍റാകുമെന്നാണ് സൂചന. വൈകീട്ട് അഞ്ചിന് ജില്ല സ്റ്റേഡിയത്തിലെ ഭഗത്സിങ് നഗറിൽ പൊതുസമ്മേളനം നടക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. ലക്ഷങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെങ്കിലും കേന്ദ്രീകരിച്ച പ്രകടനം ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിനിധി സമ്മേളനം നടക്കുന്ന ശബരിമല ഇടത്താവളത്തിലെ പി. ബിജുനഗറിൽനിന്ന് പ്രതിനിധികൾ പൊതുസമ്മേളന വേദിയിലേക്ക് പ്രകടനമായി നീങ്ങും. വിവിധ കേന്ദ്രങ്ങളിൽനിന്ന് ചെറു പ്രകടനങ്ങളായും പ്രവർത്തകർ സ്റ്റേഡിയത്തേിലേക്ക് എത്തും. വിമർശനവും സ്വയം വിമർശനവുമൊക്കെയായി ഗൗരവതര ചർച്ചകൾ സമ്മേളനത്തിൽ നടന്നതായി സനോജ് പറഞ്ഞു. എന്നാൽ, ചിലർ സമ്മേളനം ചർച്ച ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞ് തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.യു. ജനീഷ് കുമാർ എം.എൽ.എ, ഗ്രീഷ്മ അജയഘോഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story