Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം വഴി ഇനി ഇരട്ട...

കോട്ടയം വഴി ഇനി ഇരട്ട ചൂളംവിളി

text_fields
bookmark_border
കോട്ടയം: വൈകിയോടിയതിനൊടുവിൽ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ട്രാക്കിൽ. മേയ്​ 28 മുതൽ പുതിയപാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ സംസ്ഥാനത്തിന്‍റെ തെക്കുമുതൽ വടക്കുവരെ വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. തിരുവനന്തപുരം-മംഗളൂരു റെയിൽവേ പാതയിൽ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 16.5 കിലോമീറ്ററാണ്​ ഇരട്ടപ്പാതയാകാൻ അവശേഷിച്ചിരുന്നത്​. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള പ്രശ്നങ്ങളിൽ തട്ടിയായിരുന്നു ജോലികൾ വൈകിയത്​. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലിൽ സ്ഥലമേ​റ്റെടുക്കലിലെ ഈ പ്രശ്നങ്ങൾ പരിഹരിച്ച്​ പണികൾ ആരംഭിച്ചതിനുപിന്നാലെ 2020ൽ പാത പൂർത്തിയാക്കുമെന്ന്​ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രളയവും കോവിഡും നിർമാണം രണ്ടുവർഷം കൂടി വൈകിപ്പിച്ചു. ഏറ്റവുമൊടുവിൽ മാർച്ച്​ 31ന്​ നിർമാണം പൂർത്തിയാക്കുമെന്ന്​ വ്യക്​തമാക്കിയിരുന്നെങ്കിലും പിന്നെയും രണ്ടുമാസം ​വൈകിയാണ്​ പാളം ഉദ്​ഘാടനത്തിന്​ ഒരുങ്ങുന്നത്​. മേയ്‌ 23ന്​ റെയില്‍വേ സുരക്ഷ കമീഷന്‍ (കമീഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി) പുതിയപാത പരിശോധിക്കും. ഇത്​ വിജയകരമായാൽ സുരക്ഷ കമീഷന്‍ സർട്ടിഫിക്കറ്റ്​ നൽകും. തുടർന്ന്​ 28ന്​ പുതിയ പാതയില്‍ ട്രെയിന്‍ ഓടിക്കാനാണ്​ റെയിൽവേയുടെ തീരുമാനം. പുതിയ പാതയിലൂടെ സർവിസ്​ ആരംഭിക്കുന്നതോടെ തിരുവനന്തപുരം - മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാത പൂര്‍ണമായും ഇരട്ടപ്പാതയാകും. ഇരട്ടപ്പാതയാകുന്നതോടെ ട്രെയിൻ കടന്നുപോകാൻ എടുക്കുന്ന സമയം കുറയുമെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു​​ണ്ട്​. പുതിയ ട്രെയിനുകൾ ആവശ്യപ്പെടാൻ സംസ്ഥാനത്തിന് ഇതിലൂടെ കഴിയും. അതേസമയം, ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ജോലികൾ ഇഴഞ്ഞുനീങ്ങുകയാണ്​. പുതിയ പാതക്കൊപ്പം കോട്ടയം റെയിൽവേ സ്റ്റേഷന്‍റെ നവീകരണ ജോലികളും അന്തിമഘട്ടത്തിലേക്ക് കടന്നു. നാഗമ്പടം ഭാഗത്ത് രണ്ടാം കവാടത്തിന്‍റെ നിർമാണമാണ് പുരോഗമിക്കുന്നത്. കോട്ടയം വഴി ട്രെയിൻ ഗതാഗത നിയന്ത്രണം കോട്ടയം സ്​​റ്റേഷനിലെ സിഗ്​നലിങുമായി പുതിയ പാളം ബന്ധിപ്പിക്കു​ന്നതിന്‍റെ ഭാഗമായി കോട്ടയം പാതയില്‍ മേയ്‌ ആറ്​ മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും​. 22 വരെ രാവിലെ മൂന്നു മുതല്‍ അഞ്ച്​ മണിക്കൂര്‍ വരെയാകും​ ഗതാഗത നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും. ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story