Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:53 AM IST Updated On
date_range 29 April 2022 5:53 AM ISTപ്രവാസി കേരള കോൺഗ്രസ്-എം കേരള ഘടകം ഉദ്ഘാടനവും സംസ്ഥാന നേതൃസമ്മേളനവും നാളെ
text_fieldsbookmark_border
കോട്ടയം: കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികളെ അണിനിരത്തി കേരള കോൺഗ്രസ്-എം രൂപവത്കരിച്ച പ്രവാസി കേരള കോൺഗ്രസ്-എം കേരള ഘടകത്തിന്‍റെ ഉദ്ഘാടനവും സംസ്ഥാന നേതൃസമ്മേളനവും ശനിയാഴ്ച ഉച്ചക്ക് 2.30ന് ദർശന ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് മൂന്നിന് പൊതുസമ്മേളനം കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. പ്രവാസി കേരള കോൺഗ്രസ്-എം സംസ്ഥാന കോഓഡിനേറ്റർ ഡോ. ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. കേരള കോൺഗ്രസ്-എം ചെയർമാനും മുൻ മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സ്മരണക്ക് പ്രവാസി കേരള കോൺഗ്രസ്-എം ഏറ്റെടുത്ത് നടത്തുന്ന ഭവനനിർമാണ പദ്ധതികൾ ഉൾപ്പെടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഓദ്യോഗിക ഉദ്ഘാടനം ചടങ്ങിൽ നടക്കും. 14 ജില്ലകളിൽനിന്നായി 300ലധികം പ്രവാസി പ്രതിനിധികളും പാർട്ടി-പോഷക സംഘടന നേതാക്കളും പങ്കെടുക്കും. കേരള കോൺഗ്രസ്-എമ്മിനെ ശക്തിപ്പെടുത്തുകയാണ് പ്രവാസി കേരള കോൺഗ്രസ്-എമ്മിന്‍റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കോഓഡിനേറ്റർ ഡോ. ജോർജ് എബ്രഹാം, സംസ്ഥാന കൺവീനർ തങ്കച്ചൻ പൊന്മാങ്കൽ, സ്റ്റീഫൻ ജോർജ്, കേരള കോൺഗ്രസ്-എം ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story