Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:50 AM IST Updated On
date_range 29 April 2022 5:50 AM ISTറീത്തുപള്ളിയില്‍ സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം
text_fieldsbookmark_border
ചങ്ങനാശ്ശേരി: കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ മാടപ്പള്ളി റീത്തുപള്ളിയില്‍ 'സില്‍വര്‍ ലൈന്‍: അറിയാനും അറിയിക്കാനും' വിഷയത്തില്‍ ബദല്‍ സംവാദം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, ചാക്കോച്ചന്‍ മണലേല്‍, മിനി കെ. ഫിലിപ്പ്, ജസ്റ്റിന്‍ ബ്രൂസ്, ജിന്‍സണ്‍ മാത്യു, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, സബീഷ് നെടുപറമ്പില്‍, സി. രമേശ്, കെ.എന്‍. രാജന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ടി.ജെ. ജോണികുട്ടി , ജിജി ഇയ്യാലില്‍, അപ്പിച്ചന്‍ എഴുത്തുപള്ളി, സെലിന്‍ ബാബു, ലാലിച്ചന്‍, ബേബിച്ചന്‍ അഞ്ചേക്കര, ജോയിച്ചന്‍ ഒളശ്ശ, സാജന്‍ കൊരണ്ടിത്തറ എന്നിവര്‍ സംസാരിച്ചു. കേരള ലേബര്‍ മൂവ്മെന്റ് തൊഴിലാളി സംഗമം ചങ്ങനാശ്ശേരി: കെ.സി.ബി.സി ലേബര്‍ കമീഷന്റെ കീഴിലെ ചങ്ങനാശ്ശേരി അതിരൂപതയിലെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബര്‍ മൂവ്മെന്റ് ഞായറാഴ്ച തൊഴിലാളി സംഗമവും മേയ്ദിന റാലിയും നടത്തും. വൈകീട്ട് മൂന്നിന് അരമനപ്പടിയില്‍നിന്ന് ആരംഭിക്കുന്ന റാലി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫ്ലാഗ് ഓഫ് ചെയ്യും. തൊഴിലാളി സംഗമം ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഫാ. ജോണ്‍ വടക്കേക്കളം, സണ്ണി അഞ്ചില്‍, ജോജന്‍ ചക്കാലയില്‍, ഡാനി തോമസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story