Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവീകരിച്ച ശാസ്ത്രി...

നവീകരിച്ച ശാസ്ത്രി റോഡ് നാടിന് സമർപ്പിച്ചു

text_fields
bookmark_border
കോട്ടയം: നവീകരണം പൂർത്തീകരിച്ച ലാൽ ബഹദൂർ ശാസ്ത്രി റോഡ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു. 2.9 കോടി മുതൽ മുടക്കിൽ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ലിങ്ക് റോഡ് കണക്ടിങ് എം.സി റോഡ് ആൻഡ്​ എൽ.ബി.എസ്, മുനിസിപ്പൽ ബസ്​സ്റ്റാൻഡ്​ റോഡ്, മുട്ടമ്പലം നാഗമ്പടം റോഡ് എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ നിർമാണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ സിൻസി പാറയിൽ, അസി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ജോസ് രാജൻ എന്നിവർ സംസാരിച്ചു. KTL MINISTER RIYAS- നവീകരണം പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കുന്നു വെള്ളക്കരം അടക്കണം കോട്ടയം: ജലഅതോറിറ്റി കോട്ടയം സബ് ഡിവിഷൻ പരിധിയിൽ വരുന്ന ഉപഭോക്താക്കൾ ഓൺലൈൻ (https://epay.kwa.gov.in), അക്ഷയ സൻെറർ , ജലഅതോറിറ്റിയുടെ റവന്യൂ കൗണ്ടറുകൾ എന്നിവയിലേതെങ്കിലും വഴി വെള്ളക്കരം അടക്കണം. മേയ് 15 നകം അടക്കാതിരുന്നാൽ വിച്ഛേദിക്കൽ ഉൾപ്പെടെ നടപടി സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story