Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർത്തോമ സന്നദ്ധ...

മാർത്തോമ സന്നദ്ധ സുവിശേഷ സംഘം വാർഷിക പൊതുയോഗം

text_fields
bookmark_border
കോട്ടയം: ക്രിസ്തു പകർന്നുതന്ന ദിവ്യവെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കാനും സുവിശേഷത്തിന്‍റെ മഹത്ത്വം പ്രഘോഷിക്കാനും സ്ഥിരോത്സാഹത്തോടെ ഉണർന്നുപ്രവർത്തിക്കണമെന്ന്​ കോട്ടയം-കൊച്ചി ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ്. മാർത്തോമ സന്നദ്ധ സുവിശേഷക സംഘം കോട്ടയം- കൊച്ചി വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദേഹം. 2021 - 22 ലെ വാർഷിക റിപ്പോർട്ട്‌ ഭദ്രാസന സെക്രട്ടറി ജോസഫ് ഇലവുംമൂട് അവതരിപ്പിച്ചു. 2021-22ലെ കണക്കും ബജറ്റും ട്രഷറർ നോബിൾ തോമസ് അവതരിപ്പിച്ചു. വികാരി ജനറൽ ഡോ. ഈശോ മാത്യുവിനെ യോഗം അനുമോദിച്ചു. വികാരി ജനറൽ മാത്യു ജോൺ , വികാരി ജനറൽ ഡോ. ഈശോ മാത്യു, പി സി. ജെയിംസ്, നിഷാദ് ഐസക് ചാണ്ടി, പ്രജീഷ് പി മാത്യു, ചെറിയാൻ മാത്യു, ജീന ചെറിയാൻ, മാത്യൂസ് പി. മാത്യു, റോസമ്മ കുര്യൻ എന്നിവർ സംസാരിച്ചു. പ്രജീഷ്.പി.മാത്യുവിനെ പുതിയ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പടം KTL MARTHOMA വികാരി ജനറൽ ഡോ. ഈശോ മാത്യുവിന് ഭദ്രാസനത്തിന്‍റെ ഉപഹാരം ഡോ. എബ്രഹാം മാർ പൗലോസ് സമ്മാനിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story