Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൗഹൃദ ഇഫ്താർ

സൗഹൃദ ഇഫ്താർ

text_fields
bookmark_border
സൗഹൃദ ഇഫ്താർ
cancel
ചങ്ങനാശ്ശേരി: സൗഹൃദസന്ദേശം പകർന്ന്​ ജമാഅത്തെ ഇസ്​ലാമി ചങ്ങനാശ്ശേരി ഏരിയ മുനിസിപ്പൽ ടൗൺഹാളിൽ ഇഫ്താർ സംഘടിപ്പിച്ചു. കൊടി​ക്കുന്നിൽ സുരേഷ്​ എം.പി ഉദ്​ഘാടനം ചെയ്​തു. കലുഷിത സാമൂഹിക സാഹചര്യങ്ങളെ മറികടക്കാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന്​ അദ്ദേഹം പറഞ്ഞു. എറണാകുളം ഗ്രാൻഡ്​​​​ മസ്​ജിദ്​ ഇമാം എം.പി. ഫൈസൽ റമദാൻ സന്ദേശം നൽകി. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്​ മെത്രാപ്പോലീത്ത സൗഹൃദസന്ദേശം നൽകി. വർഗീയതക്കെതിരെയുള്ള യുദ്ധവും ഐക്യവും സമാധാനവും സ്​നേഹവും ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങളാണ്​ ഇഫ്​താറി​ലെ കൂടിച്ചേരുകളിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ്​ പി.എ. ഹനീസ്​ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്​സൻ സന്ധ്യമനോജ്​, എസ്​.എൻ.ഡി.പി താലൂക്ക്​ യൂനിയൻ പ്രസിഡന്‍റ്​ ഗിരീഷ്​ കോ​നാട്ട്​, കേരള കോൺഗ്രസ്​ ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, പി.ഡി.പി സംസ്ഥാന ട്രഷൻ എം.എസ്​. നൗഷാദ്​, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ സണ്ണി മാത്യു, കേരള കോൺഗ്രസ്​ സംസ്ഥാനസമിതി അംഗം ​അഡ്വ. ബോബൻ തെക്കേതിൽ, കവി കെ.കെ. പടിഞ്ഞാറെപ്പുറം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ ബിജു ആന്‍റണി കൈയ്യാലപറമ്പിൽ, മുസ്​ലിംലീഗ്​ മണ്ഡലം പ്രസിഡന്‍ററ്​ സാബു മുല്ലശ്ശേരി, എം.എസ്​.എസ്​ താലൂക്ക്​ പ്രസിഡന്‍റ്​ എ.എം. രാജ, ആക്ടിവിസ്റ്റ്​ ശശിക്കുട്ടൻ വാകത്താനം, തഹസിൽദാർ ടി.പി. വിജയസേനൻ, വില്ലേജ്​ ഓഫിസർ ബിജു എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ്​ ഷാക്കിർ ഹുസൈൻ സ്വാഗതവും ജമാഅത്തെ ഇസ്​ലാമി ഏരിയ വൈസ്​ പ്രസിഡന്‍റ്​ കെ.എ. അനീസുദ്ദീൻ നന്ദിയും പറഞ്ഞു. KTL CHR 4 ifthaar ജമാഅത്തെ ഇസ്​ലാമി ചങ്ങനാശ്ശേരി ഏരിയ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സംഗമം കൊടിക്കുന്നിൽ സുരേഷ്​ എം.പി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story