Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർ മൂന്ന്​...

കാർ മൂന്ന്​ കാറുകളിലിടിച്ച്​ യാത്രികന്​ പരിക്ക്

text_fields
bookmark_border
കോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ കാർ നിയന്ത്രണംവിട്ട്​ മൂന്ന് കാറുകളിലിടിച്ച് കാർയാത്രികന്​ പരിക്ക്. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച് സമീപത്തെ കുഴിയിലേക്ക്​ മറിഞ്ഞു. അപകടത്തെതുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ്​ സംഭവം. എറണാകുളം ഭാഗത്തുനിന്ന്​ എത്തിയ മാരുതി കാർ നിയന്ത്രണം നഷ്ടമായി എതിർദിശയിൽ നിന്നെത്തിയ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഈ കാറിൽ ഇടിച്ചശേഷം കോട്ടയം ഭാഗത്തുനിന്ന്​ എത്തിയ കാറിലും ഇടിച്ച്​ റോഡരികിലെ കാനയിലേക്ക്​ മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരന്‍റെ കാലിന് നിസ്സാര പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്നാണ്​ രക്ഷിച്ച് പുറത്തെത്തിച്ചത്​. തുടർന്ന്​ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി. അപകടത്തിൽപെട്ട കാറുകൾ റോഡിൽ കിടന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി. പൊലീസ് നടപടി സ്വീകരിച്ചു. പടം: KTL Car തലയോലപ്പറമ്പിൽ അപകടത്തിൽ കാനയിലേക്ക്​ മറിഞ്ഞ കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story