Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:47 AM IST Updated On
date_range 29 April 2022 5:47 AM ISTസ്വീഡിഷ് സർവകലാശാലയുമായി കൈകോർത്ത് എം.ജി
text_fieldsbookmark_border
കോട്ടയം: സ്വീഡനിലെ സ്റ്റോക്ഹോം സർവകലാശാല നേതൃത്വം നൽകുന്ന പഠനപരിപാടിയിലേക്ക് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉൾപ്പെടെയുള്ള വിദഗ്ധർക്ക് ക്ഷണം. ശുദ്ധജലം കിട്ടാക്കനിയായ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിൽ വികേന്ദ്രീകൃതവും സ്വാശ്രിതവുമായ ജലശുദ്ധീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ ഉപകരണങ്ങളും പദാർഥങ്ങളും വികസിപ്പിച്ചെടുക്കുന്നതിൽ സംഭവിച്ചിട്ടുള്ള ഗവേഷണപരമായ പോരായ്മകളും തുടർഗവേഷണങ്ങളുടെ അപര്യാപ്തതയും പുതിയ ഗവേഷണങ്ങൾക്കുള്ള സാധ്യതകളും കണ്ടെത്തുന്നതിനാണ് പഠനം. ഐക്യരാഷ്ട്രസഭയുടെ നിർദേശമനുസരിച്ച് സ്റ്റോക്ഹോം സർവകലാശാലയാണ് പഠനപദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പോളിമർ-നാനോ സയൻസ് രംഗത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ കൂടിയായ പ്രഫ. സാബു തോമസ്, പ്രഫ. നന്ദകുമാർ കളരിക്കൽ, ഡോ. നിവേദിത ശങ്കർ, ഡോ. ക്രിസ്റ്റഫർ ഗുണ എന്നിവരുടെ സേവനമാണ് മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. സ്റ്റോക്ഹോം സർവകലാശാലയിലെ പ്രഫ. അജി പി. മാത്യുവാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പരീക്ഷഫലം 2022 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്സി - മെഡിക്കൽ ഡോക്യുമെന്‍റേഷൻ (നോൺ-സി.എസ്.എസ്- റെഗുലർ / സപ്ലിമെന്‍ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ ഫീസ് സഹിതം മേയ് 10വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. പ്രഭാഷണം ഇന്ന് മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത് സംസാരിക്കുന്നു. വെള്ളിയാഴ്ച രാത്രി 7.30ന് ഫേസ്ബുക്ക് ലൈവിൽ 'കീ-ടു ഹാപ്പിനെസ്' എന്നതാണ് വിഷയം. ഫോൺ: 9446238800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story