Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകളഞ്ഞുകിട്ടിയ പണവും...

കളഞ്ഞുകിട്ടിയ പണവും രേഖകളും പ്രവാസിക്ക്​ തിരികെ നൽകി

text_fields
bookmark_border
കളഞ്ഞുകിട്ടിയ പണവും രേഖകളും പ്രവാസിക്ക്​ തിരികെ നൽകി
cancel
പൊൻകുന്നം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് കൂലിപ്പണിക്കാരനായ യുവാവ്​ പ്രവാസിക്കു തിരികെ നൽകി. റാന്നി പെരുനാട് പഴയിടത്ത് ശ്രീകുമാറിന്റെ പഴ്‌സാണ് എലിക്കുളം കുരുവിക്കൂട് കവലയിലെ ഹോട്ടലിന് മുന്നിൽ നഷ്ടപ്പെട്ടത്. സഹോദരന്റെ മരണവിവരമറിഞ്ഞ് ദുബൈയിൽനിന്ന്​ വരുകയായിരുന്നു ശ്രീകുമാർ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് റാന്നിക്ക് കാറിൽ പോകുന്നതിനിടെ എലിക്കുളം കുരുവിക്കൂട് കവലയിലെ ഹോട്ടലിൽ ചായ കുടിക്കാൻ കയറി. പണം നൽകിയ ശേഷം പുറത്തിറങ്ങി പഴ്‌സ് പോക്കറ്റിലിട്ടപ്പോൾ വഴിയിൽ വീണുപോയി. ഇതറിയാതെ യാത്ര തുടർന്നു. പിന്നീട് ഇവിടെയെത്തിയ ആളുറുമ്പ് സ്വദേശിക്ക്​ ജോജോക്ക്​ വഴിയിൽനിന്ന്​ പഴ്‌സ് കിട്ടി. തൊട്ടടുത്തുള്ള പഞ്ചായത്ത്​ അംഗം മാത്യൂസ് പെരുമനങ്ങാടിനെ പഴ്​സ്​ ഏൽപിച്ചു. പഴ്‌സിലെ രേഖകളിലുള്ള ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ശ്രീകുമാറിനെ കിട്ടി. അപ്പോഴേക്കും 20 കി.മീ. യാത്ര ചെയ്ത് അദ്ദേഹം മണിമലയിലെത്തിയിരുന്നു. തുടർന്ന് തിരികെയെത്തി മാത്യൂസ് പെരുമനങ്ങാടിന്റെ സാന്നിധ്യത്തിൽ ജോജോയിൽനിന്ന് പഴ്‌സ് കൈപ്പറ്റി. KTL VZR 4 Money Purse ചിത്രവിവരണം റാന്നി പെരുനാട് പഴയിടത്ത് ശ്രീകുമാർ ജോജോയിൽനിന്ന് പഴ്‌സ് കൈപ്പറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story