Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:43 AM IST Updated On
date_range 29 April 2022 5:43 AM ISTവി. ഗീവർഗീസ് സഹദായുടെ പെരുന്നാൾ
text_fieldsbookmark_border
വാഴൂർ: നെടുമാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ പെരുന്നാളിന് ഫാ. ജോർജ് ജേക്കബ് കരിപ്പാൽ പുത്തൻപുരക്കൽ കൊടിയേറ്റി. ശനിയാഴ്ച വൈകീട്ട് ആറിന് സന്ധ്യാനമസ്കാരം. തുടർന്ന് ഫാ.ഫിലിപ്പ് വൈദ്യൻ വടവാതൂർ വചനപ്രഘോഷണം നടത്തും. ഇടവകയിലെ മുതിർന്നവരെ ആദരിക്കൽ, ആധ്യാത്മിക സംഘടന വാർഷികം, റാസ. മേയ് ഒന്നിന് ഫാ. സോബിൻ ഏലിയാസ് അറയ്ക്കൽ ഉഴത്തിലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയുണ്ടായിരിക്കും. വികാരി ജിക്കു എം. ചാക്കോ, ട്രസ്റ്റി പി.വി. സ്കറിയ, സെക്രട്ടറി ബിജു കുര്യൻ എന്നിവർ നേതൃത്വം നൽകും. KTL VZR 2 Perunnal ചിത്രവിവരണം നെടുമാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ വലിയ പെരുന്നാളിന് ഫാ. ജോർജ് ജേക്കബ് കരിപ്പാൽ പുത്തൻപുരക്കൽ കൊടിയേറ്റുന്നു ജവഹർ ബാലഭവൻ അധ്യാപകരുടെ സമരം ഒത്തുതീർപ്പാക്കണം കോട്ടയം: ജവഹർ ബാലഭവന് മുന്നിൽ നടന്നുവരുന്ന അധ്യാപക സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ ആവശ്യപ്പെട്ടു. ഏപ്രിൽ നാലു മുതൽ നടക്കുന്ന അനിശ്ചിതകാല സമരം 25 ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരക്ഷണ സമിതി ജനറൽ കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, പി.കെ. ഹരിദാസ്, വി.ജി. ഉപേന്ദ്രനാഥ്, വി.ജി. ഹരീന്ദ്രനാഥ്, പി.പി. സുരേഷ് , കെ.ബി. ശിവദാസ്, കെ.എം. ജോൺ , ശ്രീകുമാർ, പി.ജി. സുപ്രഭ , മിഥുന മോഹൻ, ജയശ്രീ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
