Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:42 AM IST Updated On
date_range 29 April 2022 5:42 AM ISTവന്യമൃഗശല്യം: സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്
text_fieldsbookmark_border
കോട്ടയം: വന്യമൃഗശല്യത്തിനെതിരെയും മാനദണ്ഡങ്ങള്‍ ലംഘിച്ച് കര്‍ഷകഭൂമി കൈയേറി ജപ്തി ചെയ്യുന്ന ബാങ്ക് നടപടികള്‍ക്കെതിരെയും സംസ്ഥാന വ്യാപകമായി പ്രക്ഷോഭമാരംഭിക്കാൻ കോട്ടയത്ത് ചേര്‍ന്ന കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി തീരുമാനിച്ചു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാതിരിക്കുന്നതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാറിന്‍റെയും ഉദ്യോഗസ്ഥരുടെയും ഉദാസീനതയും വിരുദ്ധ നിലപാടുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ ഭാഗമാകുന്ന ഡെമോക്രാറ്റിക് കര്‍ഷക ഫെഡറേഷന്‍, പ്രകൃതി കര്‍ഷക ഫെഡറേഷന്‍, ജയ് കിസാന്‍ ആന്ദോളന്‍, നീതിസേന, കേരള ഫാര്‍മേഴ്‌സ് അസോസിയേഷന്‍, കാര്‍ഷിക പുരോഗമന സമിതി എന്നീ കര്‍ഷകസംഘടനകളെ ജയപ്രകാശ് വൈക്കം പരിചയപ്പെടുത്തി. രാജഗോപാലന്‍ എം. പത്തനംതിട്ട, ജോര്‍ജ് സിറിയക് പാലക്കാട്, പീറ്റര്‍ തിരുവനന്തപുരം, രാജന്‍ അബ്രാഹം, ഹരിദാസ് കല്ലടിക്കോട്, ബാലകൃഷ്ണന്‍ കെ. മലപ്പുറം, സിറാജ് കൊടുവായൂര്‍, വിദ്യാധരന്‍ ചേര്‍ത്തല, സണ്ണി തുണ്ടത്തില്‍ കണ്ണൂര്‍, റോസ് ചന്ദ്രന്‍ തിരുവനന്തപുരം, ജോസഫ് ചാണ്ടി ഇടുക്കി, നൈനാന്‍ തോമസ് ആലപ്പുഴ, സൈബി അക്കര ചങ്ങനാശ്ശേരി, രാജീവ് മേച്ചേരി, ജേക്കബ് മേലേടത്ത് കാസര്‍കോട്, ഷാജി കാടമന കാസൻകോട് എന്നിവര്‍ സംസാരിച്ചു. പടം KTG KISAN SANG കോട്ടയത്ത് ചേര്‍ന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം ചെയര്‍മാന്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story