Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതുപ്പള്ളി...

പുതുപ്പള്ളി തിരുനാളിന്​ കൊടിയേറി

text_fields
bookmark_border
കോട്ടയം: പുതുപ്പള്ളി സെന്‍റ്​ ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ തിരുനാളിന്​ കൊടിയേറി. വ്യാഴാഴ്ച ​വൈകീട്ട്​ അഞ്ചിന്​ വികാരി എ.വി വര്‍ഗീസ് ആറ്റുപുറം കൊടിയേറ്റ് നിര്‍വഹിച്ചു. മേയ് ഏഴുവരെ നീളുന്ന തിരുനാളിന്‍റെ ഭാഗമായി വിറകിടീല്‍, അരിയിടീല്‍, ദീപക്കാഴ്ച, വെച്ചൂട്ട്, പ്രദക്ഷിണം, കോഴി നേര്‍ച്ച തുടങ്ങി പരമ്പരാഗത ചടങ്ങുകളും നടക്കും. മേയ് ഒന്നിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഓര്‍ഡര്‍ ഓഫ് സെന്‍റ്​ ജോര്‍ജ് പുരസ്‌കാരം ഗായിക കെ.എസ്. ചിത്രക്ക്​ സമര്‍പ്പിക്കും. മേയ് അഞ്ചിന്​ തീര്‍ഥാടന സംഗമവും വിവിധ കുരിശടികളില്‍നിന്ന്​ പള്ളിയിലേക്കുള്ള പ്രദക്ഷിണവും നടക്കും. ആറിന് പൊന്നിന്‍കുരിശ് ദര്‍ശനത്തിനായി പ്രധാന ത്രോണോസില്‍ സ്ഥാപിക്കും. രണ്ടു മണിക്ക് വിറകിടീല്‍ ചടങ്ങ്. ഏഴിനാണ്​ ​പ്രസിദ്ധമായ വെച്ചൂട്ട് നേര്‍ച്ച. രണ്ടു ലക്ഷത്തോളം ഭക്തജനങ്ങൾ​ ഇത്തവണത്തെ വെച്ചൂട്ട് സദ്യക്ക്​ എത്തുമെന്നാണ്​ പള്ളി അധികൃതരുടെ പ്രതീക്ഷ. -പടം DP--
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story