Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണിമലയിൽ അജ്ഞാതജീവി...

മണിമലയിൽ അജ്ഞാതജീവി ആറ്​ ആടുകളെ കൊന്നു

text_fields
bookmark_border
മണിമലയിൽ അജ്ഞാതജീവി ആറ്​ ആടുകളെ കൊന്നു
cancel
മണിമല: അജ്ഞാതജീവി മണിമല ഏറത്തുവടകരയിൽ ആറ് ആടുകളെ കൊന്നു. കരിപ്പാൽപടി കണിച്ചേരിൽ ആന്റണിയുടെ ആടുകളെയാണ്​ കൊന്നത്​. നാല് വലിയ ആടുകളെയും രണ്ടു കുട്ടിയാടുകളെയും കഴിഞ്ഞ ദിവസം രാവിലെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. ആടുകളുടെ കുടൽ വലിച്ചുകീറിയ നിലയിലാണ്. മൃഗഡോക്ടർ പോസ്റ്റ്​മോർട്ടം ചെയ്തു. കൂട്ടത്തോടെയെത്തുന്ന തെരുവുനായ്ക്കളാകാം കൊന്നതെന്നാണ് സംശയം. സമീപത്തെ വീട്ടിലെ പശുക്കിടാവിന്റെ വാലും കടിച്ചുമുറിച്ചു. അയൽവാസിയായ സുനിലിന്റെ രണ്ടു ആടുകളെ കഴിഞ്ഞ ദിവസം നാലു നായ്ക്കൾ ആക്രമിച്ചിരുന്നു. വീട്ടുകാർ ഓടിച്ചെന്നപ്പോൾ നായ്ക്കൾ ഓടിപ്പോകുന്നത് കണ്ടു. മേഖലയിൽ തെരുവുനായ്​ ശല്യവും കീരി, കുറുനരി ശല്യവും രൂക്ഷമാണ്. KTL VZR 3 Adukal Chathu ചിത്രവിവരണം ചത്ത ആടുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story