Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:30 AM IST Updated On
date_range 29 April 2022 5:30 AM ISTഇഫ്താർ സംഗമം
text_fieldsbookmark_border
കോട്ടയം: ജമാഅത്തെ ഇസ്‌ലാമി കോട്ടയം ഏരിയ സമിതി ഇഫ്താർ സൗഹൃദസംഗമം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്‍റ് എം.എ. നൗഫൽ അധ്യക്ഷത വഹിച്ചു. താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഈരാറ്റുപേട്ട വൈസ് പ്രസിഡന്‍റ് സാജിദ് നദ്‌വി റമദാൻ സന്ദേശം നൽകി. സേട്ട് ജുമാമസ്ജിദ് ചീഫ് ഇമാം മൗലവി സാദിഖ് മന്നാനി, നീലിമംഗലം ജുമാമസ്ജിദ് ചീഫ് ഇമാം അൽഹാഫിസ് സത്താർ മൗലവി, ദഅ്വ മസ്ജിദ് ചീഫ് ഇമാം സ്വാലിഹ് മൗലവി, മുസ്‌ലിം ജമാഅത്ത് കൗൺസിൽ പ്രസിഡന്‍റ് അമീൻ ഷാ, ശറഫ് പി. ഹംസ, പ്രഫ. ഷവാസ് ശരീഫ് എന്നിവർ സംസാരിച്ചു. എച്ച്. നൗഷാദ് നന്ദി പറഞ്ഞു. പടം: KTL Iftar താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനി സംഗമം ഉദ്ഘാടനം ചെയ്യുന്നു കുറ്റിക്കൽ-നെടുങ്ങോട്ട്മല പ്രദേശത്ത് രാത്രി കാട്ടുപന്നിശല്യം രൂക്ഷം കോട്ടയം: കുറ്റിക്കൽ-നെടുങ്ങോട്ട്മല പ്രദേശത്ത് രാത്രി കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിൽ. കഴിഞ്ഞ ദിവസം തലനാരിഴക്കാണ് ഓട്ടോറിക്ഷ യാത്രക്കാർ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. വീതികുറഞ്ഞ വഴികളായതുകൊണ്ട് ആക്രമണമുണ്ടായാൽ വലിയ നാശത്തിന് സാധ്യതയുണ്ട്. കുറച്ചുകാലം മുമ്പ് നെടുങ്ങോട്ട്മലയുടെ സമീപം കാട്ടുപന്നിയെ കണ്ടിരുന്നെങ്കിലും പിന്നീട് ശല്യമുണ്ടായിരുന്നില്ല. കന്നുകാലികൾക്ക് പുല്ല് ശേഖരിക്കുന്നതിന് ഉൾപ്പെടെ തോട്ടങ്ങളിലേക്ക് പോകാൻ ആളുകൾക്ക് മടിയാണ്. ചില പ്രദേശങ്ങളിൽ രാത്രി കാണുന്നത് ഒറ്റയാൻ പന്നിയാണ്. ഇത് പ്രദേശവാസികളുടെ ഭീതി ഇരട്ടിയാക്കുന്നു. ജനങ്ങളുടെ ഭീതിയകറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story