Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:50 AM IST Updated On
date_range 28 April 2022 5:50 AM ISTപൊതുമേഖല സ്ഥാപനങ്ങൾക്ക് ഏകീകൃത ശമ്പളഘടന; ശിപാർശ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിതല സമിതി
text_fieldsbookmark_border
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾക്ക് ഏകീകൃത ശമ്പളഘടന സംബന്ധിച്ച ശിപാർശകൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തി. നേരത്തേ റിയാബ് ചെയർമാന്‍റെ നേതൃത്വത്തിലെ വിദഗ്ധസമിതിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി ഒഴികെ പൊതുമേഖല സ്ഥാപനങ്ങളുടെ ശമ്പളഘടനയെ സംബന്ധിച്ച റിപ്പോർട്ട് 2020 നവംബർ 30 ന് സമർപ്പിച്ചിരുന്നു. ശിപാർശ പരിശോധിച്ചാണ് സമിതിക്ക് ഇപ്പോൾ രൂപം നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറി ചെയർമാനും ധനകാര്യവിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി, ജലവിഭവ അഡീ. ചീഫ് സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, വ്യവസായ- വൈദ്യുതി- ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവർ അംഗങ്ങളുമായ ഏഴംഗ സമിതി രൂപവത്കരിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story