Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറേഷൻ വാഹനങ്ങൾ...

റേഷൻ വാഹനങ്ങൾ വഴിവിട്ട്​ സഞ്ചരിച്ചാൽ പിടിവീഴും; ആപ്​ ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
തൃശൂർ: റേഷൻ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾ വഴിവിട്ട് സഞ്ചരിച്ചാൽ പിടികൂടാൻ മൊബൈൽ ആപ്പുമായി സിവിൽ സപ്ലൈസ് വകുപ്പ്. റേഷൻ കടകളിലേക്ക് പോകുന്ന വാഹനങ്ങൾ റൂട്ട് മാറി സഞ്ചരിക്കുകയും മായം കലർത്തുകയും മറിച്ചുവിൽക്കുകയും ചെയ്യുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ, സഞ്ചാരപാത, സമയം എന്നിവ കൃത്യമായി സപ്ലൈ ഓഫിസിലെ ആപ്പിലൂടെ വ്യക്തമാകുമെന്ന് ജില്ല സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റേഷൻ കടകൾ, എൻ.എഫ്.എസ്.എ ഗോഡൗൺ, എഫ്.സി.ഐ, സപ്ലൈകോ, സി.ആർ.സി മില്ലുകൾ എന്നിവയുമായി ലിങ്ക് ചെയ്താണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. റേഷൻ സാധനങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് കടത്തിയാൽ ഉടൻ പിടികൂടാനാകുമെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസർ പറഞ്ഞു. സംസ്ഥാനത്ത് തൃശൂർ ജില്ലയിലാണ് പദ്ധതി ആദ്യമായി പരീക്ഷിക്കുന്നത്. ആപ് ഉദ്​ഘാടനം വ്യാഴാഴ്ച രാവിലെ 11ന് തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി ജി. അനിൽ നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ, മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ്​ എന്നിവർ പങ്കെടുക്കും. ജോയിസ് ബെന്നി, സാബുപോൾ, വി.ജെ. ആശ, അഭിലാഷ് ബാലൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story