Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:49 AM IST Updated On
date_range 28 April 2022 5:49 AM ISTആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം: കുട്ടികൾ പരാതിപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ പരിഹരിക്കണം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവായി. എല്ലാ ആരാധനാലയങ്ങളിലും പ്രാർഥന യോഗങ്ങളിലും ഉത്സവപ്പറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും മൈക്രോഫോണുകളും വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് ശബ്ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണെന്ന് ഉറപ്പുവരുത്തണം. ഇതിന് ആവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ പുറപ്പെടുവിക്കണമെന്നും കമീഷൻ അംഗം റെനി ആന്റണി നിർദേശം നൽകി. കുട്ടികളുടെയും പൊതുജനങ്ങളുടെയും പരാതികളിൽ പൊലീസ് ഓഫിസർമാർ ആവശ്യപ്പെടുമ്പോൾ ശബ്ദതീവ്രത പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. ഓൺലൈൻ സ്‌പെഷൽ അലോട്ട്‌മെന്റ് 29ന് തിരുവനന്തപുരം: ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷൽ അലോട്ട്‌മെന്റ് ഏപ്രിൽ 29ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും കോളജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി 28ന് ചെയ്യണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ സ്‌പെഷൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിക്കുന്ന എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560363, 64.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story