Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ട്രീറ്റ് ടൂറിസം...

സ്ട്രീറ്റ് ടൂറിസം പദ്ധതി: മറവൻതുരുത്തില്‍ വാട്ടര്‍ സ്ട്രീറ്റുകളുടെ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
വൈക്കം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് പഞ്ചായത്തുമായി ചേര്‍ന്ന്​ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിലെ വാട്ടര്‍ സ്ട്രീറ്റുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 5.30ന് കുലശേഖരമംഗലം മൂഴിക്കല്‍ വിജ്ഞാനപ്രദായനി വായനശാല അങ്കണത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനഞ്ചോളം കനാലുകളും പ്രദേശത്തുകൂടി ഒഴുകുന്ന മറ്റുജലാശയങ്ങളും പ്രാദേശിക പങ്കാളിത്തത്തോടെ വൃത്തിയാക്കി. മറവന്തുരുത്തി‍ൻെറ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രാദേശിക തൊഴിലും വരുമാനവും വര്‍ധിപ്പിച്ച്​ പടിപടിയായി പ്രദേശത്തെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് മറവന്‍തുരുത്ത് കനാല്‍ സ്ട്രീറ്റ് സന്ദര്‍ശനവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story