Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:48 AM IST Updated On
date_range 28 April 2022 5:48 AM ISTഞാണുപറമ്പ്-വാഴമന സമാന്തര റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം -സി.പി.ഐ
text_fieldsbookmark_border
വൈക്കം: ഞാണുപറമ്പ്-വാഴമന സമാന്തര റോഡ് നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് സി.പി.ഐ തലയാഴം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളുടെ കാര്‍ഷിക മേഖലയിലൂടെ കടന്നുപോകുന്ന റോഡ് ആയിരക്കണക്കിന് ഏക്കർ നെല്‍കൃഷിക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ വൈക്കം-വെച്ചൂര്‍ റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനും എറണാകുളം, തലയോലപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വൈക്കം ടൗണില്‍ പ്രവേശിക്കാതെ ആലപ്പുഴ, ചേര്‍ത്തല, കുമരകം, കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുന്നതിനും സാധിക്കും. നിലവില്‍ റോഡിൻെറ ഭാഗമായ വാക്കേത്തറ പാലം, വാഴക്കാട് കലുങ്ക്, കൂവംപാലം, പള്ളിയാട് പാലം എന്നിവയുടെ നിര്‍മാണവും റോഡ് ടാറിങ്ങും പൂര്‍ത്തീകരിച്ചിട്ടുണ്ട്. വാഴമന, ചേന്തുരുത്ത്, പുന്നപ്പൊഴി പാലങ്ങളുടെകൂടി നിര്‍മാണം പൂര്‍ത്തിയായാല്‍ സമാന്തര റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമാക്കാന്‍ കഴിയും. ഈ പാലങ്ങള്‍ എത്രയുംവേഗം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു. വി.എന്‍. ഹരിയപ്പന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സി. അംഗം പി. സുഗതന്‍, മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, ജില്ല കൗണ്‍സില്‍ അംഗം എ.സി. ജോസഫ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എസ്. പുഷ്‌കരന്‍, ജെ.പി. ഷാജി, കെ.എ. കാസ്ട്രോ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story