Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന് പൂട്ടുവീണിട്ട് ഒരുമാസം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന് പൂട്ടുവീണിട്ട് ഒരുമാസം
cancel
മുണ്ടക്കയം: മുണ്ടക്കയത്ത് പിന്നിടുന്നു. സ്റ്റേഷൻ മാസ്റ്റർ നിലവിൽ ഇല്ലാത്താതാണ് പ്രവർത്തനം നിലക്കാൻ കാരണമായി പറയുന്നത്. യാത്രക്കാർ വിവരശേഖരത്തിനായി എത്തുമ്പോൾ കാണുന്നത് പൂട്ടിയ ഓഫിസാണ്​. ഇതിനാൽ ബസുകളുടെ സമയവും മറ്റും അറിയാൻ ഓട്ടോറ ഡ്രൈവർമാരെയും വ്യാപരികളെ ആശ്രയിക്കണം. എന്നാൽ, കോവിഡ് കാലത്തിനുശേഷം ബസുകളുടെ സമയവും റൂട്ടും ഇവർക്കും വ്യക്തമായി യാത്രക്കാരോട് പറയാനും പറ്റുന്നില്ല. ഇത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു. കൂടരെ ബസുകളുടെ സമയക്രമങ്ങളും തെറ്റി. ദിവസവും വിവിധ ഡിപ്പോകളിൽനിന്ന്​ ദീർഘദൂര സർവിസുകൾ ഉൾപ്പെടെ നാനൂറോളം കെ.എസ്.ആർ.ടി.സി ബസുകളാണ് ബസ്​സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. ഇപ്പോൾ എല്ലാ സർവിസുകളുടെയും സമയക്രമം നിശ്ചയിക്കുന്നത് അതത് ബസിലെ ജീവനക്കാരാണ്. ഇതിനാൽ കോട്ടയം-കുമളി റൂട്ടുകളിൽ ഒന്നിന് പുറകെ മൂന്നും നാലും ബസുകളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ സർവിസ് നടത്തുന്നത്. ഇതിലെ യാത്രക്കാരാകട്ടെ വിരലിൽ എണ്ണാവുന്നത്രയും. മുമ്പ്​ ഏറെ പഴക്കംചെന്ന ജീർണിച്ച കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. ബസ്​സ്റ്റാൻഡ്​ വികസനഭാഗമായി പഞ്ചായത്ത് ഷോപ്പിങ്​ കോംപ്ലക്സിൽ പുതിയ ഓഫിസ് പഞ്ചായത്ത് നിർമിച്ചുനൽകി. നിലവിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് തുറക്കുന്നത് ബസുകളുടെ ടിക്കറ്റ് മിഷ്യൻ ചാർജ് ചെയ്യാൻവേണ്ടി മാത്രമാണ്. ഇതിനെതിരെ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം KTL w BL KSRTC Station master Office അടച്ചുപൂട്ടിയ മുണ്ടക്കയം കെ.എസ്​.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story