Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെട്ടിടങ്ങള്‍ക്ക്...

കെട്ടിടങ്ങള്‍ക്ക് ഫിറ്റ്​നെസില്ല പത്തോളം അംഗന്‍വാടികള്‍ അടച്ചു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: വൈക്കത്ത് അംഗന്‍വാടി കെട്ടിടം തകര്‍ന്ന്​ കുട്ടിക്ക് പരിക്കേറ്റ സംഭവം വിവാദമായതോടെ അന്‍വാടികള്‍ പലതും അടച്ചുപൂട്ടലി‍ൻെറ വക്കിൽ. ഇതി‍ൻെറ ഭാഗമായി ജില്ലയിലെ നിരവധി അംഗന്‍വാടികള്‍ ബുധനാഴ്ച അടച്ചിട്ടു. കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസി‍ൻെറ കീഴിലെ കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി പഞ്ചായത്തുകളിലെ പത്തോളം അംഗന്‍വാടിക്കാണ് ഇതുവരെ ഫിറ്റ്‌നസ് അനുമതി ലഭിച്ചിട്ടില്ലാത്തത്. നിര്‍ദേശത്തെ തുടർന്ന്​ ബുധനാഴ്ച മുതല്‍ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. എന്നാല്‍, അധ്യാപികയും സഹായിയും ജോലി നോക്കുന്നത് ഈ അനുമതി ഇല്ലാത്ത കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങള്‍ക്കെല്ലാം ഫിറ്റ്നസിന്​ സര്‍ക്കാറിനെ അറിയിച്ചിട്ട്​ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മണങ്ങല്ലൂര്‍, കുറവാമുഴി, കൊരട്ടി, പരുന്തുമല, കപ്പാട്, മണ്ണാര്‍ക്കയം അംഗന്‍വാടികൾക്കാണ് ഇതുവരെ അനുമതി ലഭിക്കാത്തത്. അംഗന്‍വാടികള്‍ അടച്ചുപൂട്ടിയതോടെ നൂറുകണക്കിന്​ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം താളംതെറ്റി. സ്വന്തമായി കെട്ടിടങ്ങള്‍ ഇല്ലാത്തതും ഫിറ്റ്‌നസ് ലഭിക്കാതുമായ കെട്ടിടങ്ങളില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം കാലങ്ങളായി പാലിക്കപ്പെടുന്നില്ല. എന്നാല്‍, വൈക്കത്ത് കെട്ടിടം തകര്‍ന്നതോടെ അടച്ചുപൂട്ടലിന്​ തുടക്കമായി. കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ടി‍ൻെറ കീഴില്‍ ഫിറ്റ്‌നസ് ലഭിക്കാത്ത അംഗന്‍വാടികള്‍ പകരം സംവിധാനത്തിനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി സി.ഡി.പി.ഒ മല്ലിക മാധ്യമത്തോട് പറഞ്ഞു. അംഗന്‍വാടികള്‍ക്ക് ഭൗതിക സൗകര്യമൊരുക്കേണ്ടത് പഞ്ചായത്താണെന്നും അവര്‍ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story