Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭരണഘടന മൂല്യങ്ങളുടെ...

ഭരണഘടന മൂല്യങ്ങളുടെ ശോഷണം ആശങ്കജനകം -ഡോ. സുനിൽ പി. ഇളയിടം

text_fields
bookmark_border
കോട്ടയം: ഭരണഘടന വിഭാവനം ചെയ്യുന്ന യഥാർഥ മൂല്യങ്ങൾക്ക് അപകടകരമാംവിധം ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിനെതിരെ അർഥപൂർണമായ പ്രതിരോധം തീർക്കുക എന്നത് പൗരന്മാരുടെ ഭരണഘടനപരമായ കർത്തവ്യമാണെന്ന് സുനിൽ പി. ഇളയിടം. മഹാത്മാഗാന്ധി സർവകലാശാലയിൽ സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണ പരിപാടിയുടെയും ദ്വിദിന സെമിനാറി‍ൻെറയും ഭാഗമായി അംബേദ്കർ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.എം. സുധാകരൻ, പ്രഫ. പി. ഹരികൃഷ്ണൻ, ജോയന്‍റ്​ രജിസ്​ട്രാർ പി.കെ. സജീവ്, എസ്.സി/എസ്.ടി എംപ്ലോയീസ് ഫോറം ചെയർമാൻ ഡോ. ടി.വി. സുരേഷ് കുമാർ എന്നിവരും സംസാരിച്ചു. ഡോ. രേഖ രാജ് മോഡറേറ്ററായിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ന് യുവ-ദലിത് ഗവേഷകരുടെയും ചിന്തകരുടെയും വൈജ്ഞാനിക സദസ്സും വൈകീട്ട് നാലിന് നാടൻപാട്ടും ഉണ്ടാകും. ക്യാപ്ഷൻ: KTL SUNIL P ILAYIDAM ഡോ. സുനിൽ പി. ഇളയിടം അംബേദ്കർ അനുസ്മരണ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story