Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരുന്നാൾ വിപണി...

പെരുന്നാൾ വിപണി സജീവമായി

text_fields
bookmark_border
പെരുന്നാൾ വിപണി സജീവമായി
cancel
ഈരാറ്റുപേട്ട: ഈദുൽ ഫിത്തറിന് എതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണികളെല്ലാം സജീവമായി. ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. നാല് വർഷങ്ങൾക്ക് മുമ്പുണ്ടായ പ്രളയവും രണ്ടുവർഷം കോവിഡും പ്രതിസന്ധിയിലാക്കിയ വ്യാപാരമേഖല ഇത്തവണ ഉണർവിലാണെന്ന്​ വ്യാപാരികൾ പറയുന്നു. സ്കൂൾ അവധിയായതിനാൽ കുടുംബസമേതമാണ് ഭൂരിഭാഗം പേരും കടകളിൽ എത്തുന്നത്. അരുവിത്തുറ തിരുനാൾകൂടി കടന്നുവന്നതോടെ പട്ടണത്തിൽ കാര്യമായ തിരക്കാണ്​ അനുഭവപ്പെടുന്നത്​. പെരുന്നാളാഘോഷം ഹൃദ്യമാക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിവുപോലെ വസ്ത്രവിപണിയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കാണ് ഏറെ പ്രിയം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തുണിത്തരങ്ങള്‍ക്ക് വൻ വിലവധനയാണ്​ അനുഭവപ്പെടുന്നത്​. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ക്കാണ് കൂടുതല്‍ വില. പര്‍ദ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. അറേബ്യന്‍ അബായ തുടങ്ങിയ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ചുരിദാറുകള്‍ വാങ്ങുവാന്‍ എത്തുന്നവര്‍ വിലയെക്കാള്‍ മുന്‍തൂക്കം നല്‍കുന്നത് വിവിധ മോഡലുകള്‍ക്കുമാണ്. കുട്ടികളുടെ വസ്ത്രങ്ങള്‍ക് കൂടുതല്‍ വിലയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ വിവിധ സമ്മാനപദ്ധതികളും ഓഫറുകളും വ്യാപാരികള്‍ ഒരുക്കുന്നുണ്ട്. വസ്ത്രവിപണിക്ക് പുറമേ ചെരുപ്പ്, മൈലാഞ്ചി എന്നിവയും വിപണിയില്‍ സജീവമാണ്. ചെറിയപെരുന്നാളിന് ദിവസങ്ങള്‍ ബാക്കിനിൽക്കെ കച്ചവട സ്ഥാപനങ്ങളുടെ പരിസരവും അലങ്കാരവിളക്ക് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്​. സ്തംഭിച്ച് കിടന്ന ലൈറ്റ് ആൻഡ്​ സൗണ്ട് മേഖലയും ഇതിലൂടെ സജീവമായി. പടം ഈദുൽ ഫിത്ർ പ്രമാണിച്ച് വസ്ത്ര മൊത്തവ്യാപാര സ്ഥാപനത്തിലെ തിരക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story