Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:37 AM IST Updated On
date_range 28 April 2022 5:37 AM ISTവൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ
text_fieldsbookmark_border
മൂലമറ്റം: വേനൽച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ . ഈ മാസം 22ന് രേഖപ്പെടുത്തിയ 89.75 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപഭോഗമായിരുന്നു കെ.എസ്.ഇ.ബി യുടെ ഇതുവരെയുള്ള റെക്കോഡ്. ബുധനാഴ്ച ഇത് 90.37 ദശലക്ഷം യൂനിറ്റിലെത്തി. ബുധനാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കാണിത്. നാൾക്കുനാൾ ചൂട് വർധിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കൂടി വന്നതോടെ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂനിറ്റ് മറികടക്കുകയായിരുന്നു. പ്രതിദിന ഉപഭോഗമായ 90.37 ദശലക്ഷം യൂനിറ്റിൽ 32.25 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 58.12 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽച്ചൂട് കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുകയും അതിൽനിന്നും രക്ഷനേടാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടിയും വരും. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം 15. 35 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 5.31, ഇടമലയാർ 1.37, കുറ്റ്യാടി 2.80 നേര്യമംഗലം .57, ഷോളയാർ 1.2, ലോവർപ്പെരിയാർ .818 എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉൽപാദനം. ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. മഴക്കാലത്ത് ജലനിരപ്പ് 95 ശതമാനത്തിലധികം എത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് 41 ശതമാനമാണ്. പമ്പ 38, ഷോളയാർ 15, ഇടമലയാർ 37, മാട്ടുപ്പെട്ടി 39, കുറ്റ്യാടി 51, പൊൻമുടി 47, ലോവർപ്പെരിയാർ 73 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ പ്രധാന വൈദ്യുതി വകുപ്പ് ഡാമുകളിലെ നിലവിലെ ജലനിരപ്പ്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ എല്ലാ ഡാമുകളിലും കൂടി 41 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 1572.91 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. Box വേനൽ മഴ : ഇരട്ടി ജലം ഒഴുകിയെത്തി വേനൽ മഴയിൽ ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്‍റെ ഇരട്ടി ജലം. ചൊവ്വാഴ്ച വരെ പ്രതീക്ഷിച്ചത് 100.533 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തുമെന്നാണ്. എന്നാൽ, പ്രതീക്ഷക്കപ്പുറം 204.22 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. ഈ മാസം ആകെ പ്രതീക്ഷിച്ചത് ആകെ 116 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമായിരുന്നു. അതും കവിഞ്ഞുള്ള ജലമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story