Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:37 AM IST Updated On
date_range 28 April 2022 5:37 AM ISTഅന്തർ സർവകലാശാല കിക്ക്ബോക്സിങ്ങിൽ എം.ജിക്ക് ചരിത്രനേട്ടം
text_fieldsbookmark_border
പൊൻകുന്നം: അന്തർ സർവകലാശാല കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ എം.ജി സർവകലാശാലക്ക് ചരിത്രനേട്ടം. യു.പിയിലെ അയോധ്യയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ കരസ്ഥമാക്കിയാണ് മഹാത്മാഗാന്ധി സർവകലാശാല മിന്നുന്ന വിജയം നേടിയത്. ഹെവിവെയ്റ്റ് കാറ്റഗറിയിൽ വെള്ളി മെഡൽ നേടിയ പൊൻകുന്നം സ്വദേശി റയീസ് എം. സജിയും ലൈറ്റ് ഹെവിവെയ്റ്റ് കാറ്റഗറിയിൽ വെങ്കല മെഡൽ നേടിയ തൊടുപുഴ സ്വദേശി ഡിന്റോ ബെന്നിയുമാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇരുവരും കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർഥികളാണ്. പൊൻകുന്നം മണ്ണുവയലിൽ സജി ഹസ്സൻ -അമീന ദമ്പതികളുടെ മകനായ റയീസ് ബി.എസ്.ഡബ്ല്യു രണ്ടാംവർഷ വിദ്യാർഥിയും തൊടുപുഴ കോക്കണ്ടത്തിൽ ബെന്നി-പൗളി ദമ്പതികളുടെ മകനായ ഡിന്‍റോ എം.എസ്.ഡബ്ല്യു രണ്ടാം വർഷ വിദ്യാർഥിയുമാണ്. മഹാത്മാഗാന്ധി സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി അഖിലേന്ത്യ അന്തർ സർവകലാശാല തലത്തിൽ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർ എന്ന നേട്ടവും ഇനി ഇവർക്ക് സ്വന്തം. സംസ്ഥാന അമേച്വർ കിക്ക് ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എസ്. വിവേകിന്‍റെ നേതൃത്വത്തിൽ പരിശീലനം നേടിയ ഇരുവരും ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി മെഡലുകൾ നേടി കഴിവ് തെളിയിച്ചവരാണ്. KTG VZR 1 M.G. University Kick Boxing ചിത്രവിവരണം റയീസ് എം. സജി ഡിന്‍റോ ബെന്നി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
