Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാലിന്യവാഹിനിയായി...

മാലിന്യവാഹിനിയായി ചിറ്റാര്‍പുഴ

text_fields
bookmark_border
മാലിന്യവാഹിനിയായി ചിറ്റാര്‍പുഴ
cancel
കാഞ്ഞിരപ്പള്ളി: മാലിന്യങ്ങളാൽ നിറഞ്ഞ്​ കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന ജലസ്രോതസ്സായ ചിറ്റാര്‍പുഴ. ടൗണിലെ മിക്ക വ്യാപാരസ്ഥാപനങ്ങളും മാലിന്യങ്ങൾ പുഴയിൽ തള്ളുന്നതായും ആക്ഷേപമുണ്ട്​. ഇറച്ചി കടകള്‍, പച്ചമല്‍സ്യ വ്യാപാരശാലകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങൾ പുഴയിൽ കെട്ടി കിടക്കുകയാണ്​. കഴിഞ്ഞദിവസങ്ങളിലെ വേനല്‍ മഴയില്‍ ഒഴുകിയെത്തിയ മാലിന്യം ആനിത്തോട്ടം പാലത്തിന്റെ തൂണില്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. പതിനായിരക്കണക്കിന്​ കുടുംബങ്ങളും വ്യാപാരസ്ഥാപനങ്ങള്‍ക്കും പ്രയോജനകരമായ ചിറ്റാര്‍പുഴയില്‍ മാലിന്യം കുമിഞ്ഞത്​ വലിയ ബുദ്ധിമുട്ടായി. പുഴയിലെ വെള്ളം ഉപയോഗിച്ചതിനെതുടര്‍ന്ന്​ നിരവധി പേര്‍ക്ക് ത്വക് രോഗങ്ങള്‍ സ്ഥിരീകരിച്ചു. ---- KTL WBL chittar puzha ചിറ്റാർ പുഴയിൽ ആനിത്തോട്ടം ഭാഗത്ത് തങ്ങിനിൽക്കുന്ന മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story