Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംഗൻവാടി അപകടം; ഫീൽഡ്...

അംഗൻവാടി അപകടം; ഫീൽഡ് സൂപ്പർവൈസർക്ക് സസ്‌പെൻഷൻ

text_fields
bookmark_border
കോട്ടയം: വൈക്കം നഗരസഭയിലെ കായിക്കര (നാലാം നമ്പർ) അംഗൻവാടി കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഐ.സി.ഡി.എസ് ഫീൽഡ് സൂപ്പർവൈസർ അനീറ്റ സുരേന്ദ്രന്​ സസ്‌പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്ന്​ കണ്ടെത്തിയതിനെത്തുടർന്നാണ്​ സസ്​പെൻഷനെന്ന്​ ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. അംഗൻവാടി കെട്ടിടത്തിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശപ്രകാരമുള്ള പരിശോധന യഥാസമയം നടത്തുന്നതിൽ വീഴ്ചവരുത്തിയെന്ന ജില്ല വനിത-ശിശു വികസന ഓഫിസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അംഗൻവാടിയുടെ ഭിത്തി ഇടിഞ്ഞുവീണ്​ മൂന്നര വയസ്സുകാരന്​ പരിക്കേറ്റിരുന്നു. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story