Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ്​ നിർമാണം മുടങ്ങി;...

റോഡ്​ നിർമാണം മുടങ്ങി; വാക്കേത്തറ-കല്ലുപുരക്കൽ റോഡിൽ യാത്രദുരിതം

text_fields
bookmark_border
വൈക്കം: പാലംപണിത് പതിറ്റാണ്ട് കഴിഞ്ഞിട്ടും അപ്രോച്ച് റോഡ്​ നിർമിക്കാത്തതിനാൽ വാക്കേത്തറ -കല്ലുപുരക്കൽ ​റോഡിൽ യാത്ര ദുരിതം​. ഏഴുവർഷം മുമ്പ്​ കിഫ്​ബിയിൽ 20 കോടി അനുവദിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. തോട്ടകത്ത്​ റോഡിന്​ ഭൂമി ഏറ്റെടുക്കാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം. തലയാഴം-കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്​ എട്ടുകിലോമീറ്റർ നീളമുള്ള റോഡ്​. ഇരു പഞ്ചായത്തുകളുടെയും അതിർത്തിയിൽ കെ.വി. കനാലിനുകുറുകെ 10 വർഷംമുമ്പ്​ നിർമിച്ച പാലമാണ്​ അപ്രോച്ച്​ റോഡ്​ ഇല്ലാത്തതിനാൽ നോക്കുകുത്തിയായത്​. റവന്യൂ വകുപ്പ്​ പിടിച്ചെടുത്ത നിലംനികത്താൻ ഉപയോഗിക്കുന്ന യന്ത്രവും പാലത്തിൽ ഇടംപിടിച്ചിട്ട്​ ആറുവർഷത്തോളമായി. വൈക്കത്തുനിന്ന്​ മെഡിക്കൽ കോളജിലേക്ക്​ അടക്കം കുറഞ്ഞ സമയംകൊണ്ട്​ എത്തിച്ചേരാൻ​ സാധിക്കുന്ന റോഡിനാണ്​ ഈ അവഗണന. വാഹനങ്ങൾക്ക്​ കടന്നുപോകാനായി താൽക്കാലിക ആശ്വാസമെന്നോണം റോഡ്​ മണ്ണിട്ട്​ നിരപ്പാക്കിയിട്ടുണ്ട്​. മഴപെയ്ത്​ കല്ലറ ഭാഗത്ത്​ റോഡിൽ വെള്ളം നിറയുന്നതോടെ യാത്ര മുടങ്ങും. റോഡിന്‍റെ വീതികൂട്ടാൻ ഒന്നര കിലോമീറ്റർ ഭാഗത്തെ ഭൂമിയാണ്​ ഏറ്റെടുക്കാനുള്ളത്​. കിഫ്​ബി മാനദണ്ഡപ്രകാരം ഭൂമി വീതികൂട്ടാൻ കഴിയാത്തതിനാൽ ഫണ്ട്​ റിവേഴ്​സ് ചെയ്ത്​ ബാക്കി ഭാഗത്ത്​ ടാർ ചെയ്യാൻ നടപടിയായിട്ടുണ്ടെന്നാണ്​ അധികൃതരുടെ വിശദീകരണം.​ രാത്രിയായാൽ ഇഴജന്തുക്കളുടെ ഭീഷണികാരണം റോഡിലൂടെ നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story